ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികേസിലാണ് ദില്ലി പാട്യാലയിലെ പ്രത്യേക കോടതി വിധി വന്നിരിക്കുന്നത്. ടു ജി സ്പെക്ട്രം കേസില്‍ ഇനിയും മേല്‍ക്കോടതികളില്‍ അപ്പീലും വിചാരണകളും നടക്കുമെങ്കിലും ഇന്നത്തെ വിധി എ രാജയും കനിമൊഴിയും ഉള്‍പ്പെടുന്ന ഡിഎംകെയ്ക്കും കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്ന പല കമ്ബനികള്‍ക്കും ഉന്നതരായ പ്രതികള്‍ക്കും ഏറെ ആശ്വാസകരമാണ്. ആറ് വര്‍ഷം മുമ്ബ് 2011ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
സിബിഐ 17 പ്രതികള്‍ക്കെതിരേയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആറ് മാസം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു. എന്നാല്‍ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ദില്ലി പാട്യാല കോടതി വ്യക്തമാക്കി. ഒരു സര്‍ക്കാരിതര സംഘടന കേന്ദ്ര വിജിലന്‍സിന് നല്കിയ പരാതിയാണ് കോളിളക്കം സൃഷ്ടിച്ച 2ജി അഴിമതിക്കേസായി മാറിയത്. പിന്നീട് പുറത്തുവന്ന മുന്‍ സിഎജി വിനോദ് റായിയുടെ റിപ്പോര്‍ട്ട് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു.
സ്പെക്ട്രം വിതരണത്തില്‍ ക്രമവിരുദ്ധമായ നീക്കങ്ങള്‍ നടന്നുവെന്നും ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന രീതി സ്വീകരിച്ചത് മൂലം പൊതു ഖജനാവിന് 1,760,000,000,000 (1.76 ലക്ഷം കോടി) രൂപ നഷ്ടമായെന്നും അദ്ദേഹം 2010ല്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കൃത്യമായ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ ഇത്രയും തുക ഖജനാവിലേക്ക് എത്തുമായിരുന്നുവെന്ന് സിഎജി വ്യക്തമാക്കിയിരുന്നു.കേസ് അന്വേഷിച്ച സിബിഐ 30000 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തിയത്.
അമേരിക്കയിലെ വാട്ടര്‍ഗേറ്റ് അഴിമതിക്ക് ശേഷം ലോകം കണ്ട ഏറ്റവും വലിയ അഴിമതിയെന്നാണ് ടൈം മാഗസിന് 2ജി അഴിമതിയെ വിലയിരുത്തിയത്. കേസിന്റെ വിചാരണ ഇക്കൊല്ലം ഏപ്രില്‍ 19നാണ് അവസാനിച്ചത്. 30,988 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കി എന്ന് സിബിഐ കണ്ടെത്തിയ 4,400 പേജുകളുള്ള കുറ്റപത്രവും 200 ലധികം സാക്ഷി മൊഴികളെയും സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് ഒന്നും തെളിയിക്കാനായില്ല. 20072008 ല്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ടു ജി ലൈസന്‍സ് നല്കുന്നതില് കൃത്രിമം കാട്ടി വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ന്നത്.
പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങിനെ പോലും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കേസ്. രാജയെ നേരത്തേ അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ജാമ്യം നേടി പുറത്തുവരികയായിരുന്നു. ആദ്യ യുപിഎ സഖ്യസര്‍ക്കാരില്‍ ടെലികോം വകുപ്പ് മന്ത്രിയായിരുന്ന ഡിഎംകെയുടെ എ രാജയുടെ നേതൃത്വത്തില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി നടന്നുവെന്ന റിപ്പോര്‍ട്ട് ആയിരുന്നു സി ബി ഐ സമര്‍പ്പിച്ചത്.തുടര്‍ന്ന് വിഷയത്തില്‍ പാര്‍ലമെന്റ് തുടര്‍ച്ചയായി പ്രതിപക്ഷം സ്തംഭിക്കുന്ന സാഹചര്യമുണ്ടായി. ഒടുവില്‍ പിസി ചാക്കോയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു.
ഈ പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടും വന്‍വിവാദമായി.2009 ദില്ലി ഹൈക്കോടതിയും ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ടെലികോം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കും കമ്ബനികള്‍ക്കുമെതിരെ സിബിഐ കേസെടുത്തു.കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് ആറര വര്‍ഷം പിന്നിട്ട ശേഷമാണ് കേസിലെ വിധി വരുന്നത്. ടെലികോം മന്ത്രിയായിരുന്ന എ രാജ പ്രധാനമന്ത്രിയെ അടക്കം തെറ്റിധരിപ്പിച്ച് ഇഷ്ടക്കാര്‍ക്ക് സ്പെക്ട്രം വഴിവിട്ട് അനുവദിച്ചുവെന്ന് സിബിഐ കണ്ടെത്തി. മലയാളി മാധ്യമപ്രവര്ത്തകന് ഗോപീകൃഷ്ണന്റെ റിപ്പോര്‍ട്ടാണ് വന്‍ അഴിമതി പുറം ലോകത്തെത്തിച്ചത്. കേസിലെ വിധിയോടെ കോണ്‍ഗ്രിസന്റെ നഷ്ട പ്രതിച്ഛായ വീണ്ടെടുക്കാനാകും.
അതുപോലെ തന്നെയാണ് ഡിഎംകെയുടെ സ്ഥിതിയും. തമിഴ്നാട് രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ദ്രാവിഡ കക്ഷിയായിരുന്നു ഡിഎംകെ. കരുണാനിധിയെ ദുര്‍ബ്ബലനാക്കിയത് ഈ കേസായിരുന്നു. ഇതോടെ ജയലളിത ഉയര്‍ത്തെഴുന്നേറ്റു. തമിഴ്നാട്ടില്‍ അധികാരം പിടിച്ചെടുത്തു. ഇപ്പോള്‍ ജയലളിത ഇല്ല. തമിഴ്നാട് രാഷ്ട്രീയത്തില്‍ ആകെ അനിശ്ചിത്വമാണ്. ഈ ആരോപണത്തോടെ ഡി രാജ, തമിഴ്നാട് രാഷ്ട്രീയത്തില്‍ അപ്രസക്തനായി. കരുണാനിധിയുടെ മകള്‍ കനിമൊഴിയുടെ രാഷ്ട്രീയ ഗ്ലാമറും തകര്‍ന്നു. ഇതെല്ലാം മാറുകയാണ്.
ഡിഎംകെ നേതാക്കളും മുന്‍കേന്ദ്രമന്ത്രിമാരുമായ എ രാജ, കനിമൊഴി എന്നിവര്‍ ഉള്‍പ്പെടെ 17 ഓളം പ്രതികളെയാണ് ദില്ലി പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കിയത്. ജഡ്ജി ഒപി സെയ്നി ഒറ്റവരിയിലാണ് വിധി പ്രസ്താവിച്ചത്. എ രാജയും കനിമൊഴിയും വിധി കേള്‍ക്കുന്നതിന് കോടതിയില്‍ എത്തിയിരുന്നു. ഡിഎംകെയെ നിയന്ത്രിക്കുന്നത് സ്റ്റാലിനാണ്. ഇനി സ്റ്റാലിനൊപ്പം പ്രചരണ വേദികളില്‍ കനിമൊഴിയും എത്തും. കരുണാനിധിയുടെ മാനസപുത്രനായി രാജ മാറുകയും ചെയ്യും.
Post Your Comments