25 വര്‍ഷം മുമ്പ് ശീതികരിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞിനു യുവതി ജന്മം നല്‍കി. അമേരിക്കയിലാണ് സംഭവം നടന്നത്. മനുഷ്യ ചരിത്രത്തില്‍ ഇത്രയും കൂടുതല്‍ കാലം ശീതികരിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞിനു ജന്മം നല്‍കിയ സംഭവം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
1992 ഒക്ടോബര്‍ 14 നു ശീതികരിച്ച ഈ ഭ്രൂണം കുഞ്ഞായപ്പോള്‍ അതിനു ടിനാ ഗിബ്‌സണ്‍ എന്ന യുവതിയാണ് ജന്മം നല്‍കിയത്. എമ ററെന്‍ എന്ന ഈ കുഞ്ഞിനു 6 പൗണ്ട് 8 ഔണ്‍ തൂക്കവും 20 ഇഞ്ച് നീളവുമുണ്ട്. ശീതീകരിച്ച ഭ്രൂണം പ്രത്യേക സംവിധാനം ഉപയോഗിച്ചാണ് സൂക്ഷിച്ചിരുന്നത്.
എനിക്ക് ഒരു കുട്ടിയെ വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതു ലോക റെക്കോര്‍ഡായി മാറുമോ എന്നു ഞാന്‍ നോക്കിയില്ല. എനിക്ക് 25 വയസ്സേ ഉള്ളൂ, ഈ കുഞ്ഞും ഞാനും ഉറ്റസുഹൃത്തുക്കളായി മാറുമെന്നു ഗിബ്‌സണ്‍ പറഞ്ഞു.
ഇതിനു മുമ്പ് 20 വര്‍ഷമായി ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തിനു ജന്മം നല്‍കിയതായിരുന്നു ലോക റിക്കോര്‍ഡ്. ഗിബ്‌സണ് ഏഴു വര്‍ഷം മുമ്പാണ് വിവാഹിതായി മാറിയത്. ഭര്‍ത്താവിനു സിസ്‌റിക് ഫൈബ്രോസിസ് ഉണ്ടായിരുന്നു. ഇതു കാരണം ഇവര്‍ കുട്ടികള്‍ ഉണ്ടാകില്ലെന്നു വൈദ്യശാസ്ത്രം അറിയിച്ചു. ഇതോടെ ഒരു കുട്ടിയെ ദത്തെടുക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചു.
പക്ഷേ കഴിഞ്ഞ വര്‍ഷം ഗിബ്‌സണിന്റെ പിതാവ് ഗര്‍ഭസ്ഥ ശിശുവിനെ ശരീരത്തില്‍ ഇമ്പോര്‍ട്ടുചെയ്യുന്ന സംവിധാനത്തെ പറ്റി പറഞ്ഞു. ഇതു വഴി ഗര്‍ഭം ധരിക്കാനും പ്രവസിക്കാനും സാധിക്കുമെന്ന കാര്യം മനസിലാക്കിയ ദമ്പതികള്‍ ആ മാര്‍ഗം അവലംബിച്ചു.
2016 ഓഗസ്റ്റ് മാസത്തില്‍ ഗിബ്‌സണ്‍ ഇതിനായി അപേക്ഷ സമര്‍പ്പിച്ചു. അജ്ഞാത ദാതാക്കളില്‍ നിന്ന് മൂന്ന് ഭ്രൂണങ്ങള്‍ ഉണ്ടായിരുന്നു. നിരവധി പരിശോധനകള്‍ക്കു ശേഷം ഡോക്ടര്‍മാര്‍ ജനുവരിയില്‍ ഇംപ്ലാന്റേഷന്‍ നടത്തി.
Post Your Comments