Latest NewsCricketNewsSports

രോഹിത് ഒരു ആണായായതുകൊണ്ടാണ് ലോകം അവനുവേണ്ടി കൈയ്യടിച്ചത്; രോഹിത് ശർമയ്‌ക്കെതിരെ മുൻകാമുകി

ഇന്ത്യയുടെ താത്കാലിക നായകന്‍ രോഹിത്ത് ശര്‍മ ശ്രീലങ്കയ്ക്കെതിരേയുള്ള രണ്ടാം മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. സെഞ്ച്വറി നേടിയതിന്റെ ആഹ്ലാദപ്രകടനം നടത്തുന്നതിനിടയില്‍ രോഹിത്ത് തന്റെ മോതിരവിരലില്‍ ചുംബിച്ചുകൊണ്ടാണ് ഭാര്യ റിതികയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. ഇത് രോഹിത്തിന്റെ മുന്‍ കാമുകി സോഫിയ ഹയാത്തിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

രോഹിത്ത് വിജയങ്ങള്‍ നേടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പക്ഷെ ലിംഗവിവേചനം വിജയാഘോഷങ്ങള്‍ക്ക വരെ കാണിക്കുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. ക്രിക്കറ്റ് ഒരു ബാറ്റ് ബോള്‍ ഗെയിം മാത്രമാണ്. രോഹിത്തൊരു പുരുഷനായതുകൊണ്ട് മാത്രമാണ് ജനങ്ങള്‍ കൈയ്യടിക്കുന്നതെന്ന് സോഫിയ പറയുന്നു. ശാരീരിക വെല്ലുവിളികളെ എല്ലാം മറികടന്ന് കാഞ്ചന്‍മാല പണ്ട് ഒളിമ്പിക്സില്‍ സ്വര്‍ണം നേടി. അപ്പോഴൊന്നും അവരെ ആരും പിന്തുണച്ചില്ല. എനിക്ക് അത്തരം വിജയങ്ങള്‍ ആഘോഷിക്കാനാണ് ഇഷ്ടം. ഒരു ഡബിള്‍ സെഞ്ച്വറിയില്‍ ആഘോഷം കണ്ടെത്താന്‍ എനിക്ക് കഴിയുന്നില്ലെന്നും സോഫിയ കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button