Latest NewsNewsIndia

2,000 രൂപ നോട്ടുകൾ ആർബിഐ തിരിച്ച് വിളിക്കുമെന്ന് പ്രമുഖ ബാങ്ക്

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രണ്ടായിരം നോട്ടുകള്‍ പിന്‍വലിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അല്ലാത്ത പക്ഷം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പ്രിന്റ് ചെയുന്നത് നിര്‍ത്താലാക്കുമെന്നും എസ്ബിഐ യുടെ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ആർബിഐയുടെ വാർഷിക റിപ്പോർട്ടിൽ ലോക്സഭയിൽ അവതരിപ്പിച്ച വിവരങ്ങൾ ചോർത്തിയതായി എസ്ബിഐ ഇക്കോ ഫ്ളോഷ് റിപ്പോർട്ട് പറയുന്നു.

2017 മാർച്ച് വരെ 2000 രൂപയുടെ നോട്ട് 3,501 ബില്ല്യനാണ് വിതരണം ചെയ്തത്. ലോക്സഭയിൽ ധനകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഡിസംബർ 8 ന് 500 രൂപയുടെ നോട്ടുകള്‍ 16,957 മില്യണും 2,000 രൂപയുടെ നോട്ടുകള്‍ 3,654 മില്യണും ആർ ബി ഐ അച്ചടിച്ചിട്ടുണ്ട്. 15,787 കോടി രൂപയാണ് ഇതുവരെ അച്ചടിച്ച നോട്ടുകളുടെ മൊത്തം മൂല്യം. എന്നാല്‍ റിസര്‍വ് ബാങ്ക് 2,463 ബില്യണ്‍ നോട്ടുകള്‍ ഇതുവരെ മാര്‍ക്കറ്റില്‍ വിതരണം ചെയ്തിട്ടില്ലെന്ന്‍ എസ്ബിഐയുടെ ചീഫ് ഇക്കണോമിക് അഡ്വൈസറായ സൗമ്യ കന്തി ഘോഷ് പറഞ്ഞു.

ഇടപാടുകള്‍ നടത്തുന്നതിന് 2000 രൂപ നോട്ടുകള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് സാധാരണക്കാരായ ജനങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഇക്കോ ഫ്ലാഷ് പറയുന്നു. കഴിഞ്ഞ വർഷം നവംബർ 8 ന് ഗവൺമെന്റ് 500 രൂപ 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. ഈ നീക്കം മൂലം പണമിടപാട് വൻതോതിൽ കുറയുകയും നാണയ വിനിമയത്തിനായി ബാങ്കുകളിൽ വലിയ ക്യൂ സാക്ഷ്യം വഹിക്കുകയും ചെയ്തു. അതിന് പകരമായി 2000 രൂപയുടെ നോട്ടും ഒപ്പം തന്നെ 500 രൂപയുടെ പുതിയ പതിപ്പും ആര്‍ബിഐ പുറത്തിറക്കി. കൂട്ടത്തില്‍ 200 രൂപ നോട്ടും പുറത്തിറക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button