
കരാബാവോ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലെസ്റ്റര്‍ സിറ്റിയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിനിടെ നാടകീയ സംഭവങ്ങള്‍. മത്സരത്തിനിടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗാര്‍ഡിയോളയെ ലെസ്റ്റര്‍ ആരാധകന്‍ ആക്രമിക്കാന്‍ ശ്രമിച്ചത് സ്റ്റേഡിയത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. കൊലവിളിയുമായി ഗ്വാര്‍ഡിയോളയെ ലക്ഷ്യമാക്കി പാഞ്ഞെത്തിയ അക്രമിയെ സെക്യൂരിറ്റി ജീവനക്കാര്‍ ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്.
മത്സരത്തിനിടെ ടെക്‌നിക്കല്‍ ഏരിയക്ക് പുറത്ത് നില്‍ക്കുകയായിരുന്ന ഗ്വാര്‍ഡിയോളക്കെതിരെ പെട്ടെന്നാണ് ആക്രമണം ഉണ്ടായത്. ബാരിക്കേഡ് കടന്നെത്തിയ ഒരു ലെസ്റ്റര്‍ ആരാധകന്‍ കൊലവിളിയുമായി ഗ്വാര്‍ഡിയോളയ്ക്ക് അരികിലേക്ക് കുതിക്കുകയായിരുന്നു. ഗ്വാര്‍ഡിയോളയുടെ തൊട്ടടുത്ത എത്തിയപ്പോള്‍ മാത്രമാണ് ഇയാളെ സുരക്ഷാജീവനക്കാര്‍ക്ക് കീഴ്‌പ്പെടുത്താനായത്.
എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ കയ്യില്‍ നിന്നും കുതറിമാറാന്‍ ശ്രമിക്കുമ്പോഴും ‘നിങ്ങളെ ഞാന്‍ കൊല്ലും’ എന്ന് അക്രമി ഗാര്‍ഡിയോളയോട് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. സംഭവം അതീവഗൗരവതരമാണെന്ന് ലെസ്റ്റര്‍ മാനേജ്മന്റ് പ്രതികരിച്ചു. ലെസ്റ്ററിന്റെ തട്ടകമായ കിംഗ് പവര്‍ സ്റ്റേഡിയത്തില്‍ നടന്ന സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ലെസ്റ്റര്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments