Latest NewsNewsTechnology

ഗൂഗിള്‍ ക്രോം ആഡ് ബ്ലോക്കിങ് ഫെബ്രുവരി 15 മുതല്‍; ലക്ഷ്യം ഇത്

ക്രോം ബ്രൗസറില്‍ പുതിയ സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍. ‘ആഡ് ബ്ലോക്കിങ്’ എന്ന സംവിധാനം ഫെബ്രുവരി 15 മുതല്‍ നിലവില്‍ വരുമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയത്. അനാവശ്യമായി കടന്നുവരുന്ന പരസ്യങ്ങള്‍ക്ക് ഗൂഗിള്‍ ക്രോമില്‍ വിലക്ക് ഏര്‍പ്പെടുത്താനാണ് ആഡ് ബ്ലോക്കിങ് അവതരിപ്പിക്കുന്നത്. വെബ്സൈറ്റുകളില്‍ ഒരു പരസ്യം മാത്രമാണെങ്കില്‍ പോലും അവ നിയമങ്ങള്‍ പാലിക്കാത്തവയാണെങ്കില്‍ നീക്കം ചെയ്യപ്പെടും.

ഗൂഗിള്‍ അംഗമായ കോഅലിഷന്‍ ഫോര്‍ ബെറ്റര്‍ ആഡ്സ് കൂട്ടായ്മ അനുശാസിക്കുന്ന പരസ്യ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ക്രോം ബ്രൗസറില്‍ പുതിയ ആഡ് ബ്ലോക്ക് സംവിധാനം അവതരിപ്പിക്കുന്നത്. ബെറ്റര്‍ ആഡ്സ് മാനദണ്ഡഘങ്ങളനുസരിച്ച്, പോപ്പ് അപ്പ് പരസ്യങ്ങള്‍, നിശ്ചിത സമയപരിധിവരെ വെബ്സൈറ്റ് ഉള്ളടകത്തെ മറയ്ക്കുന്ന വലിയ പരസ്യങ്ങള്‍, വെബ്സൈറ്റിന്റെ വലിയൊരു ഭാഗം മറയ്ക്കുന്ന പരസ്യങ്ങള്‍, താനെ പ്ലേ ആവുന്ന വീഡിയോ പരസ്യങ്ങള്‍ എന്നിവ അനുവദിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button