![](/wp-content/uploads/2017/12/Hyundai-Verna-Exterior-104193.jpg)
ന്യൂഡല്‍ഹി: ഹ്യുണ്ടായിയുടെ നെക്സ്റ്റ് ജെന്‍ വെര്‍ണ വാഹന വ്യവസായ രംഗത്തെ പ്രശസ്തമായ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി. വോട്ടെടുപ്പിലൂടെ 18 അംഗ ജൂറിയാണ് പുതിയ വെര്‍ണയെ തിരഞ്ഞെടുത്തത്. 2008 മുതല്‍ അഞ്ചുതവണ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ വാഹന നിര്‍മാതാവാണ് ഹ്യുണ്ടായ്. വെര്‍ണ, ക്രെറ്റ, എലൈറ്റ് ഐ 20, ഗ്രാന്‍ഡ് ഐ 10, ഐ 10 എന്നിവയും പുരസ്‌കാരം നേടിയിട്ടുണ്ട്. അതേസമയം മാരുതി ഡിസയര്‍ രണ്ടാം സ്ഥാനവും ജീപ്പ് കോംപസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. മികച്ച രൂപകല്‍പ്പന, പ്രകടനം, ടെക്നോളജി, സുരക്ഷാ സംവിധാനം, യാത്രാസുഖം എന്നിവയാണ് സെഡാന്‍ വിഭാഗത്തില്‍ പുതിയ വെർണയുടെ പ്രധാന സവിശേഷതകൾ.
Post Your Comments