Latest NewsIndia

അമ്മയെ പരിചരിക്കാത്തതിന്റെ പേരിൽ തന്റെ രണ്ടു ഭാര്യമാരോട് യുവാവ് ചെയ്ത ക്രൂരത

രാജസ്ഥാൻ ; അമ്മയെ പരിചരിക്കാത്തതിന്റെ പേരിൽ യുവാവ് തന്റെ രണ്ടു ഭാര്യമാരെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഭാര്യമാരായ ദാരിയ ദേവി, മാലി ദേവി എന്നിവരെയാണ് രാജസ്ഥാന്‍ സ്വദേശി ദീപാറാം കാറിനകത്തു വച്ച്‌ തീകൊളുത്തിയത്. യുവതികള്‍ക്ക് പരുക്കേറ്റിട്ടില്ല. ഇയാളെ പോലീസ് പിന്നീട അറസ്റ്റ് ചെയ്തു.

ഗുജറാത്തില്‍ ജോലി ചെയ്യുന്ന ദീപാറാമിനു അമ്മയെ ഭാര്യാമാര്‍ വേണ്ടവിധം പരിചരിക്കുന്നില്ലെന്ന പരാതി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തി അമ്മ നേരിടുന്ന അവഗണനകള്‍ തിരിച്ചറിഞ്ഞ ദീപാറാം ആഭരണങ്ങ വാങ്ങാനെന്ന വ്യാജേന യുവതികളുമായി പോകുമ്പോഴാണ് സംഭവം. 

കാറില്‍ വെച്ച്‌ വീട്ടിലെ കാര്യങ്ങള്‍ തിരക്കിയ ദീപാറാമിനോട് യുവതികള്‍ വഴക്കിട്ടു. തർക്കം രൂക്ഷമായപ്പോൾ ഭാര്യമാരില്‍ ഒരാള്‍ കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ദീപാറാം കാറിന് തീ വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button