KeralaLatest NewsNews

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ സ്ഥാപനങ്ങൾ സംഭാവനകൾ നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ സ്ഥാപനങ്ങൾ സംഭാവനകൾ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കേരള നഴ്‌സിംഗ് കൗണ്‍സില്‍ അരക്കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നഴ്‌സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ഉഷാദേവി എസ്., കൗണ്‍സില്‍ അംഗം പി.കെ. തമ്പി, കൗണ്‍സില്‍ രജിസ്ട്രാര്‍ വത്സ കെ. പണിക്കര്‍ എന്നിവര്‍ സംബന്ധിച്ചു.

അത്പോലെ കെ.എസ്.എഫ്.ഇ യുടെ ആദ്യ ഗഡുവായി രണ്ടു കോടി രൂപ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് കൈമാറി. കെ.എസ്.എഫ്.ഇ. എംഡി എ.പുരുഷോത്തമന്‍ , ജനറല്‍ മാനേജര്‍മാരായ എസ്. ശരത്ചന്ദ്രന്‍ ,പി .സുബ്രമണ്യം, ഡി ജി എം എസ്.കെ. സനില്‍, സംഘടനാ ഭാരവാഹികളായ തോമസ് പണിക്കര്‍ , മുരളീകൃഷ്ണപിള്ള, ചന്ദ്രബോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

അതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഹിതമായി 11 കോടി 89 ലക്ഷത്തി എണ്‍പത്തയ്യായിരം രൂപയും മുഖ്യമന്ത്രിക്ക് കൈമാറി. കെമിക്കല്‍, ഇലക്ട്രിക്കല്‍, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്, ടെക്സ്റ്റൈല്‍, സിറാമിക്, പരമ്പരാഗത, വികസന വിഭാഗങ്ങളിലെ 53 സ്ഥാപനങ്ങളുടെ വിഹിതമാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഡയറക്ടര്‍ കെ. എന്‍. സതീഷ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എം ബീന തുടങ്ങിയവര്‍ സംബന്ധിച്ചു.തുടങ്ങിയവര്‍ സംബന്ധിച്ചു.

shortlink

Post Your Comments


Back to top button