ന്യൂഡല്‍ഹി: നിക്ഷേപകര്‍ക്കിടയില്‍ വ്യാപക ആശങ്കയ്ക് ഇടയാക്കിയ എഫ്.ആര്‍.ഡി.ഐ. (ഫിനാന്‍ഷ്യല്‍ റെസലൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്) ബില്‍ പാര്‍ലമെന്റ് ഉടനെ പാസ്സാക്കില്ല. കഴിഞ്ഞസമ്മേളനത്തിന്റെ അവസാനദിവസം അവതരിപ്പിച്ച ബില്‍ ഇപ്പോള്‍ ഇരുസഭകളിലേയും അംഗങ്ങളുള്‍പ്പെടുന്ന സമിതിയുടെ പരിഗണനയിലാണ്. ഇവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസംവരെ സമയം അനുവദിച്ചിട്ടുണ്ട്. ബില്ലിനെതിരേ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ പുനരാലോചനയ്ക്ക് സര്‍ക്കാരിന് സാവകാശം ലഭിക്കും.
ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ തകര്‍ന്നാല്‍ നഷ്ടം നികത്താന്‍ നിക്ഷേപകരുടെ പണം ഉപയോഗിക്കാമെന്ന ബില്ലിലെ വ്യവസ്ഥയാണ് ഏറെ വിവാദമായത്. പ്രതിസന്ധിയിലാകുന്ന ധനകാര്യ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ‘ബെയില്‍ ഔട്ട്’ പാക്കേജ് വഴി രക്ഷപ്പെടുത്തുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ നിക്ഷേപകരുടെ പണമെടുത്ത് ബാങ്കുകളുടേയും മറ്റും നഷ്ടം നികത്തുന്ന ‘ബെയില്‍ ഇന്‍’ ആണ് പുതിയ ബില്ലിലുള്ളത്.
1961-ലെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ഡി.ഐ.സി.ജി.സി.) നിയമത്തിന് പകരമായാണ് എഫ്.ആര്‍.ഡി.ഐ. ബില്‍ കൊണ്ടുവരുന്നത്. 1978-ല്‍ രൂപവത്കരിച്ച ഡി.ഐ.സി.ജി.സി.ക്ക് പകരം ധനകാര്യ റെസലൂഷന്‍ കോര്‍പ്പറേഷന്‍ (എഫ്.ആര്‍.സി.) ഉണ്ടാക്കണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു.
ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡി.ഐ.സി.ജി.സി. ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. ഇതേക്കുറിച്ച് പുതിയ ബില്ലില്‍ വ്യക്തതയില്ലാത്തതും ആശങ്കയുണ്ടാക്കുന്നു. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ തുടരുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നു. നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും വ്യക്തമാക്കി
Post Your Comments