![](/wp-content/uploads/2017/12/download-2.jpg)
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർക്കെതിരെ ഗുരുതര ആരോപണവുമായി ചെന്നൈയിന്‍ എഫ്‌സി ആരാധകര്‍. ഈയാഴ്ചത്തെ ഐഎസ്എല്‍ ഗോള്‍ ഓഫ് ദി വീക്ക് കേരള ബ്ലാസ്റ്റേഴ്‌സ് താരം സികെ വിനീതിനു ലഭിച്ചത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഐഎസ്എല്‍ വെബ് സൈറ്റ് ഹാക്ക് ചെയ്തതിനാലാണെന്നും ചെന്നൈയിന്‍ എഫ്‌സിയുടെ താരം ധന്‍പാല്‍ ഗണേഷിനു ലഭിക്കേണ്ട അവാര്‍ഡ് തട്ടിയെടുത്തു എന്നും ചെന്നൈയിന്‍ എഫ്‌സി ആരാധകർ ആരോപിച്ചു.
ഫാന്‍സ് ഗോള്‍ ഓഫ് ദി വീക്ക് അവാര്‍ഡിനുള്ള വോട്ടിങ്ങില്‍ ഇരുതാരങ്ങളും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടന്നത്. ഒടുവില്‍ അന്‍പത്തിയെട്ടു ശതമാനം വോട്ടുകള്‍ നേടി സികെ വിനീത് വിജയം സ്വന്തമാക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ വോട്ടിങ്ങില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് പോയിക്കൊണ്ടിരുന്നത്. എന്നാല്‍ അവസാന സമയമായപ്പോഴേക്കും സി.കെ വിനീത് വളരെ മുന്നിലായതില്‍ ക്രമക്കേടുണ്ടായെന്നാണ് ചെന്നൈ ആരാധകരുടെ വാദം.
Post Your Comments