KeralaLatest NewsNewsIndia

ക്രിസ്മസ് ആഘോഷത്തിനു എതിരെ നടന്ന ആക്രമണം ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നതെന്ന് കര്‍ദിനാള്‍ ക്ലീമിസ്

ന്യൂഡല്‍ഹി: ക്രിസ്മസ് ആഘോഷത്തിനു എതിരെ നടന്ന ആക്രമണം ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നതെന്ന് മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. മധ്യപ്രദേശിലെ സത്‌നയിലായിരുന്നു സംഭവം നടന്നത്. ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് ക്രിസ്മസ് ആഘോഷം നടത്തിയവര്‍ക്കു എതിരെ ആക്രമണം നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍ ക്ലീമിസ് ബാവ.

മധ്യപ്രദേശിലെ സത്‌നയില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം ആക്രമണങ്ങള്‍ക്കു എതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് രാജ്‌നാഥ് സിംഗ് ഉറപ്പ് നല്‍കിയെന്നു മാര്‍ ക്ലീമിസ് ബാവ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button