Latest NewsNewsIndia

വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ട്വിസ്റ്റ്

ബംഗളൂരു: ബംഗളൂരൂവില്‍ മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ വഴിത്തിരിവ്. പരാതിക്കാരനായ വ്യവസായി ഗണേഷ് മെനഞ്ഞ തിരക്കഥയാണ് കേസെന്നാണ് ബംഗളൂരു പൊലീസിന്റെ കണ്ടെത്തല്‍. ലുക്ക് ഔട്ട് നോട്ടീസിറക്കിയതിനെത്തുടര്‍ന്ന് ഗണേഷിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായെങ്കിലും പൊലീസ് വിട്ടയക്കുകയായിരുന്നു.

പത്തനംതിട്ട സ്വദേശിയായ വ്യവസായി ബാബു പാറയില്‍ എന്ന ജോസഫ് സാമിന് എതിരെയായിരുന്നു ഗണേഷിന്റെ പരാതി. ബാബുവുമായി ചേര്‍ന്ന് ഗണേഷിന് ചിത്രദുര്‍ഗയില്‍ മാതളകൃഷിയുണ്ട്. ഇതിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കമായി. കണക്കുകളെല്ലാം തീര്‍ക്കാമെന്ന് പറഞ്ഞ് ഒക്ടോബര്‍ എട്ടിന് ബെംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിപ്പിച്ച ബാബു ഗുണ്ടകളെ ഉപയോഗിച്ച് തന്നെ തട്ടിക്കൊണ്ടുപോയി, ഒരു കോടി രൂപ ആവശ്യപ്പെട്ടു. പണം എത്തിക്കാമെന്ന ഉറപ്പില്‍ വിട്ടയച്ചപ്പോള്‍ പൊലീസിനെ വിവരം അറിയിച്ചുവെന്നാണ് ഗണേഷ് പറഞ്ഞത്.

ഇതിന് പിന്നാലെ ബാബുവും കൂട്ടാളികളും പിടിയിലായി. മകന്‍ പ്രഭാത്, സുഹൃത്ത് സണ്ണി എന്നിവരും ബാബു പാറയിലും രണ്ടാഴ്ച റിമാന്റില്‍ കഴിഞ്ഞു. എന്നാല്‍ വാദി പ്രതിയാവുന്ന പരാതിയാണ് ബാബു പാറയില്‍ പുറത്തിറങ്ങിയ ശേഷം പൊലീസിന് നല്‍കിയത്. സണ്ണിയില്‍ നിന്ന് വാങ്ങിയ ഒരു കോടി രൂപ തിരിച്ചുകൊടുക്കാതിരിക്കാന്‍ ഗണേഷ് മെനഞ്ഞ കഥയാണിതെന്നായിരുന്നു പരാതി. ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വച്ച് തിങ്കളാഴ്ച പിടിയിലായ ഗണേഷിനെ പൊലീസിന് കൈമാറി. എന്നാല്‍ വൈകീട്ടോടെ വിട്ടയച്ചു.

കസ്റ്റഡിയിലെടുക്കാന്‍ വരുന്നില്ലെന്ന് കര്‍ണാടക പൊലീസ് അറിയിച്ചെന്നും ബെംഗളൂരു ഹുളിമാവ് സ്റ്റേഷനില്‍ ഹാജരായാല്‍ മതിയെന്ന് അറിയിക്കുകയുമായിരുന്നെന്ന് നെടുമ്ബാശ്ശേരി പൊലീസ് പറയുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. ഗണേഷിനെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ബാബു അടക്കം പത്തുപേരാണ് പിടിയിലായിരുന്നത്. കുപ്രസിദ്ധ ഗുണ്ട വെങ്കടേഷും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button