Latest NewsIndiaNewsAutomobile

വാഹനങ്ങളില്‍ ബുള്‍ബാറുകള്‍ ഘടിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങളില്‍ ബുള്‍ബാറുകള്‍ നിരോധിച്ച്‌ കൊണ്ട് ഉത്തരവിട്ടു. സംസ്ഥാനങ്ങളെ ഈ അനധികൃത ഫിറ്റ്മെന്റിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ചുമതലപ്പെടുത്തി. ബുള്‍ബാറുകളുടെ ഉപയോഗം 1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 ന്റെ ലംഘനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.

സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത് വാഹനത്തിലെ യാത്രക്കാരുടെയും, കാല്‍നടയാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ്. ഇതുവഴി വാഹനം അപകടത്തില്‍ പെട്ടാല്‍ യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

ഏറെ നാളായി രാജ്യത്തെ വാഹനങ്ങളുടെ ഭാഗമായി ബുള്‍ബാറുകള്‍ കഴിഞ്ഞു. പലരും ഈ ആക്സസറി കാഴ്ചയ്ക്ക് മോടി പകരുന്നതുകൊണ്ടാണ് വയ്ക്കുന്നത്. പലരും കരുതുന്നത് ചെറിയ അപകടങ്ങളുണ്ടാകുമ്പോള്‍, വാഹനങ്ങളുടെ ബോഡി സംരക്ഷിക്കാന്‍ ക്രാഷ് ഗാര്‍ഡുകളും, ബുള്‍ബാറുകളും സഹായിക്കുമെന്നാണ്. എന്നാല്‍, കാറിന്റെ ഘടനയില്‍ ഉള്‍ചേര്‍ത്ത സുരക്ഷാസംവിധാനങ്ങളെ ഇത്തരം പുറംമോടികള്‍ ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ബുള്‍ ബാറുകള്‍ വാഹനഘടനയുടെ രണ്ടുപോയിന്റുകളിലായി ഘടിപ്പിച്ചിരിക്കുന്നതുകൊണ്ട് അപകടസമയത്ത് ഇത് യാത്രക്കാരന് ഹാനികരമാകാം. എയര്‍ബാഗുകളുടെ ക്യത്യമായ പ്രവര്‍ത്തനത്തെയും ബുള്‍ബാറുകള്‍ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button