ലക്നൗ : അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കോൺഗ്രസ്സ് നോക്കേണ്ടെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.2019ൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണ്. 2024 ലെ തെരഞ്ഞെടുപ്പിനു വേണ്ടി ഇനി കോൺഗ്രസ്സ് തയ്യാറെടുത്താൽ മതി. വികസനോന്മുഖമായ രാഷ്ട്രീയത്തിലാണു ജനങ്ങൾ വിശ്വസിക്കുന്നതെന്നു ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞെടുപ്പ് വിജയത്തിലൂടെ തെളിയിച്ചു കഴിഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണ നടപടികൾക്കു ശക്തമായ പിന്തുണയാണു ഗുജറാത്തിലെയും,ഹിമാചലിലെയും ജനങ്ങൾ നൽകിയത്. ഇന്ത്യ ഒരു ആഗോള സാമ്പത്തിക ശക്തിയായി മാറാൻ മോദിയെ ജനങ്ങൾ പിന്തുണയ്ക്കുകയും ചെയ്യും. കോൺഗ്രസിനെയും അവരുടെ നേതൃത്വത്തെയും ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയുടെ ശീതകാല സമ്മേളനത്തിനെത്തുന്ന അവസരത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
Post Your Comments