ത്രിപുരയിലെ ഈ ആറു വയസുകാരിയുടെ കണ്ണുകളിലേക്ക് നോക്കാന്‍ ആര്‍ക്കും സാധിച്ചെന്ന് വരില്ല. ധനിക ത്രിപുര എന്ന ഈ പെൺകുട്ടിക്ക് ചെറു പ്രായത്തിൽ അനുഭവിക്കേണ്ടിവന്നത് വലിയ ദുരന്തമാണ്. കടുത്ത രക്താര്‍ബുദം ബാധിച്ച് ഇടത് കണ്ണിന് തീര്‍ത്തും അന്ധതബാധിച്ചും മറ്റ് പലവിധ നരകയാതനകളും ബാധിച്ച ധനിക മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആറാഴ്ച മുമ്പ് മാത്രമാണ് കുട്ടിക്ക് ഗുരുതരമായ കാന്‍സറാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
കണ്ണുകളില്‍ നിന്നും ചോരയൊഴുകുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് പെൺകുട്ടി.തങ്ങളുടെ മകളെ എങ്ങനെയങ്കിലും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ സഹായിക്കണമെന്ന് മാതാപിതാക്കള്‍ ഏവരോടും യാചിക്കുകയാണ്. നവംബറില്‍ കുട്ടിയുടെ കണ്ണുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടായിരുന്നു രോഗത്തിന്റെ തുടക്കം. തുടര്‍ന്ന് നിരവധി ഡോക്ടര്‍മാരെ മാറി മാറി കാണിച്ചെങ്കിലും ശമനമുണ്ടായില്ലെന്ന് മാത്രമല്ല നില വഷളായി വരുകയുമായിരുന്നു. കണ്ട ഡോക്ടര്‍മാരെല്ലാം വേദനാ സംഹാരികളും പാരസെറ്റമോളും ആന്റിഅലര്‍ജി ടാബ്ലറ്റുകളും നല്‍കി കുട്ടിയെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.
കുട്ടി രക്ഷപ്പെടാന്‍ വെറും 10 ശതമാനം സാധ്യത മാത്രമേയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നത്. ഇതിന് പുറമെ വിദഗ്ധ ചികിത്സയേകുന്നതിന് മാതാപിതാക്കളുടെ പക്കല്‍ കാശില്ലാത്തതും പ്രശ്നമാകുന്നുണ്ട്. 45 കാരനായ ധനികയുടെ അച്ഛന്‍ കൂലിപ്പണിക്കാരനായ ധന്യകുമാര്‍ ത്രിപുരയാണ്. മാസത്തില്‍ വെറും 1000 രൂപ മാത്രമാണ് വരുമാനം. മാതാവ് 40 കാരിയായ ഷാഷി ബാല വീട്ടമ്മയുമാണ്.ഈ കുറഞ്ഞ വരുമാനം കൊണ്ടാണ് അവര്‍ തങ്ങളുടെ നാല് കുട്ടികളെ വളര്‍ത്തുന്നത്.
Post Your Comments