തിരുവനന്തപുരം: നാട്ടുകാരുടെ പങ്കാളിത്തത്തോടെ ടൂറിസം സംസ്‌കാരം അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ടൂറിസം വികസനത്തിനുള്ള എല്ലാ സാധ്യതകളും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും നല്ല രീതിയില്‍ കേരളത്തിന് വികസനത്തിന് സാധ്യതയുള്ള മേഖലയാണ് ടൂറിസം. നാട്ടുകാരുടെ പങ്കാളിത്തത്തോടെ വളര്‍ന്നാല്‍ ആ നാട്ടിലേക്ക് വരാന്‍ കൂടുതല്‍ സഞ്ചാരികള്‍ താത്പര്യപ്പെടും. നാട്ടുകാരുടെ സഞ്ചാരികളോടുള്ള മനോഭാവം പ്രധാനമാണ്.
സഞ്ചാരികള്‍ക്ക് കുളിര്‍മ നല്‍കാന്‍ കഴിയുന്ന ഒട്ടേറെ കാര്യങ്ങള്‍ സംസ്ഥാനത്തുണ്ട്. അതു നന്നായി വിപണനം ചെയ്യാനാകണം. കേരളത്തിന്റെ പ്രകൃതി, കലാരൂപങ്ങള്‍, സവിശേഷമായ കാലാവസ്ഥ എന്നിവ പ്രത്യേകതയാണ്. കേരളത്തിന് നിലവില്‍ നല്ലരീതിയില്‍ ടൂറിസം വികസനമുണ്ടെങ്കിലും നാം അതില്‍ തൃപ്തരാകാന്‍ പാടില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന വിളിപ്പേരിനോട് നീതികാട്ടുന്ന നന്‍മ പുലര്‍ത്താന്‍ നമുക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ടൂറിസം നയത്തിന്റെ അടിസ്ഥാനത്തില്‍ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം രംഗത്തെ സംരംഭകരുടെ പങ്കാളിത്വം ടൂറിസം വികസനത്തിന് അനിവാര്യമാണ്. ഓഖി ദുരന്തബാധിതരെ സഹായിക്കാന്‍ ടൂറിസം മേഖലയിലുള്ളവരുടെ സഹായവും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം.നജീബ്, കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, എടിടിഒഐ പ്രസിഡന്റ് അനീഷ് കുമാര്‍ പി.കെ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ചടങ്ങില്‍ സ്വാഗതവും ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ നന്ദിയും പറഞ്ഞു. മികച്ച പ്രവര്‍ത്തങ്ങള്‍ക്ക് മൂന്ന് വിഭാഗങ്ങളിലായി 2015-16ലെ 22 പുരസ്‌ക്കാരങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത്.
വിഭാഗം 1 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ / ട്രാവല്‍ ഏജന്റുമാര്‍ :കേരളത്തിലേയ്ക്കുള്ള മികച്ച ഇന്‍ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍ – ഇന്റര്‍ സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് , അന്ന ബില്‍ഡിങ്, എന്‍ എച്ച് ബൈപാസ്, തൈക്കൂടം, വൈറ്റില, കൊച്ചി.
വിഭാഗം 2 ഹോട്ടലുകള്‍ / ടൂറിസം സേവനദാതാക്കള്‍ :കേരളത്തിലെ മികച്ച 3 സ്റ്റാര്‍ ഹോട്ടല്‍ – എസ്ചുറി ഐലന്‍ഡ് , പൂവാര്‍ പി ഒ , തിരുവനന്തപുരം (പ്രത്യേക പരാമര്‍ശം), മികച്ച 4 സ്റ്റാര്‍ ഹോട്ടല്‍ – സ്‌പൈസ് വില്ലേജ്, തേക്കടി – കുമിളി റോഡ്, തേക്കടി, മികച്ച 5 സ്റ്റാര്‍ ഹോട്ടല്‍ – കൊച്ചി മാരിയട്ട് ഹോട്ടല്‍, ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍ പ്രൈവറ്റ് ലിമിറ്റഡ്, ഇടപ്പള്ളി, മികച്ച 5 സ്റ്റാര്‍ ഡീലക്സ് ഹോട്ടല്‍ – ദ ലീല റാവിസ് കോവളം , തിരുവനന്തപുരം
മികച്ച ഹെറിറ്റേജ് ഹോട്ടല്‍ – കോക്കനട്ട് ലഗൂണ്‍, കുമരകം, കോട്ടയം (വിശിഷ്ട പരാമര്‍ശം), മികച്ച അംഗീകൃത ക്ലസ്സിഫൈഡ് ആയുര്‍വേദിക് കേന്ദ്രം – സോമതീരം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ആയുര്‍വേദ ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് , ചൊവ്വര, മികച്ച അംഗീകൃത ക്ലസ്സിഫൈഡ് ഹോംസ്റ്റേ – റോസ് ഗാര്‍ഡന്‍സ് ഇക്കോ ഫ്രണ്ട്‌ലി ഹോം സ്റ്റേ , മൂന്നാര്‍, മികച്ച അംഗീകൃത ക്ലസ്സിഫൈഡ് സര്‍വീസ്ഡ് വില്ല – ടീക് ടൗണ്‍, റൂബി എസ്റ്റേറ്റ്, മാമ്പാട് പി ഒ,മലപ്പുറം (വിശിഷ്ട പരാമര്‍ശം).
വിഭാഗം 3 പ്രത്യേക പുരസ്‌കാരങ്ങള്‍ :കേരളത്തിലെ മികച്ച ഹോട്ടല്‍ മാനേജര്‍ – രാജേഷ് നായര്‍, എച്ച് ഐ ജി 50, പനമ്പള്ളി നഗര്‍, കൊച്ചി, മികച്ച ടൂറിസം/ ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് – ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്, വാലി വ്യൂ, ലക്കിടി, വയനാട്, ടൂറിസം സംബന്ധിച്ച മികച്ച പ്രിന്റ് മീഡിയ റിപ്പോര്‍ട്ട് – ജി . ജ്യോതിലാല്‍, സീനിയര്‍ സബ് എഡിറ്റര്‍, മാതൃഭൂമി യാത്ര, ടൂറിസം മേഖലയിലെ മികച്ച ഫോട്ടോഗ്രാഫി – രാജന്‍ എം തോമസ്, ചീഫ് ഫോട്ടോഗ്രാഫര്‍, മലയാള മനോരമ, മികച്ച ടൂറിസം പ്രസിദ്ധീകരണം – മനോരമ ട്രാവലര്‍, ടൂറിസം മേഖലയിലെ മികച്ച നൂതന പദ്ധതി – മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി ലിമിറ്റഡ്, കലൂര്‍, കൊച്ചി, ടൂറിസം മേഖലയിലെ മികച്ച വിവരസാങ്കേതിക ഉപയോഗം – സഞ്ചാരി ഫെസ്ബൂക്ക് കമ്മ്യൂണിറ്റി കൊടവങ്ങാട്ടില്‍ ഹൗസ് , വലില്ലപ്പുഴ പി ഒ, അരിയകോട്, മലപ്പുറം ( വിശിഷ്ട പരാമര്‍ശം), ഉത്തരവാദിത്ത ടൂറിസം രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ – ചാലൂക്യ ഗ്രേയ്‌സ്, ടവര്‍ ഹൗസ്, കോണ്‍വെന്റ് റോഡ്, തിരുവനന്തപുരം, മികച്ച അഡ്വെഞ്ചര്‍ ടൂറിസം ഓപ്പറേറ്റര്‍ – കാലിപ്സോ അഡ്വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ജി 340 , പനമ്പള്ളി നഗര്‍, കൊച്ചി, മികച്ച ടൂറിസം ക്ലബ് – ദാറുല്‍ ഉലൂം വി എച് എസ് എസ്, പുല്ലേപ്പടി, എറണാകുളം, മികച്ച ടുറിസം ക്ളബ് സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍ – അയേന വര്‍ഗീസ്, സെയിന്റ് സേവിയേഴ്‌സ് കോളേജ് ഫോര്‍ വിമന്‍, ആലുവ, മികച്ച ടൂറിസം പോലീസ് – വി ബി റഷീദ്, വലിയവീട്ടില്‍ ഹൗസ് , എറിയാട് പി ഒ, മികച്ച ടൂറിസം ലൈഫ് ഗാര്‍ഡ് – പ്രേംജിത് ടി വി, മുല്ലശ്ശേരി ഹൗസ്, ചെറുവണ്ണൂര്‍, ഫറോക്ക് പി ഒ ,കോഴിക്കോട്
Post Your Comments