Latest NewsNewsInternational

ഈ വര്‍ഷം കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്

പാരീസ് : മാധ്യമ പ്രവര്‍ത്തനം അത്ര സുരക്ഷിതമായ ജോലി അല്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. സമൂഹത്തിലെ അനീതിക്കും അതിക്രമങ്ങൾക്കും എതിരെ ശബ്ദം ഉയർത്തുന്ന മാധ്യമ പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യുന്ന പ്രവണത വർധിക്കുന്നതായിട്ടാണ് കണക്കുകൾ വ്യക്തമക്കുന്നത്.

അന്തർദേശീയ തലത്തിൽ 65 പത്ര പ്രവര്‍ത്തകരും ,മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുമാണെന്ന് ഈ വര്‍ഷം ഇതു വരെ കൊല്ലപ്പെട്ടത്. റിപ്പോര്‍ട്ടേഴ്സ് വിത്ത്‌ഔട്ട് ബോര്‍ഡര്‍ (ആര്‍.എസ്.എഫ് ) എന്ന സംഘടനയാണ് കണക്ക് പുറത്തു വിട്ടത്. ഇന്ത്യയിൽ മൂന്നു പേരാണ് ഈ വര്‍ഷം അനീതിക്കും അതിക്രമങ്ങൾക്കും എതിരെ ശബ്ദം ഉയർത്തിയതു കൊണ്ട് കൊല്ലപ്പെട്ടത്. മെക്സിക്കോയില്‍ പതിനൊന്നും സിറിയയില്‍ പന്ത്രണ്ടും പേരാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button