ദുബായ് : ബ്രിട്ടനില്‍ നിന്ന് ദുബായിലെത്തിയ യുവതി ഹോട്ടല്‍ മുറിയില്‍ മറന്നുവച്ച വില കൂടിയ വാച്ച് ദുബായ് പൊലീസ് തിരികെ ഏൽപ്പിച്ചു . 1 ലക്ഷം ദിര്‍ഹം വിലയുള്ള റോളക്‌സ് വാച്ച് അവരുടെ നാട്ടില്‍ കൊണ്ടുപോയി തിരികെ ഏല്‍പ്പിച്ചാണ് ദുബായ് പൊലീസ് ശ്രദ്ധ നേടിയത്. ദുബായ് യാത്രക്കിടെയാണ് യുവതി വാച്ച് മറന്നുവച്ചത്. റൂം ക്ലീനിങ്ങിന് എത്തിയ ജീവനക്കാര്‍ ഇത് കാണുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
റൂമില്‍ താമസിച്ചിരുന്ന സ്ത്രീയെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ വാച്ച് സുരക്ഷിതമാണെന്ന അറിഞ്ഞപ്പോള്‍ യുവതി സന്തോഷത്തിലായി. ഇനി ദുബായിലെത്തുമ്പോള്‍ വാച്ച് നേരിട്ട് വാങ്ങാമെന്ന് യുവതി പൊലീസിനെ അറിയിച്ചു. എന്നാല്‍ അടുത്തൊന്നും ദുബായിലേക്ക് യുവതി വരുന്നില്ലെന്ന് മനസിലാക്കിയ പൊലീസ് വാച്ച് പാഴ്‌സല്‍ അയച്ചു കൊടുക്കാം എന്ന് തീരുമാനിച്ചു. പക്ഷേ അതും സുരക്ഷിതമല്ലെന്ന് മനസിലാക്കിയ ദുബൈ പൊലീസ് ആ തീരുമാനം മാറ്റി. അതിനിടെയാണ് ദുബായ് പൊലീസ് അധികൃതര്‍ക്ക് ലണ്ടനില്‍ ഒരു കോണ്‍ഫറന്‍സിന് പോകേണ്ടിയതായി വന്നു. ഇതിനായി പോകുമ്പോള്‍ വാച്ചും കൊണ്ടുപോകാമെന്നും അവരുടെ കൈയ്യിൽ നേരിട്ട് നല്‍കാമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നിര്‍ദേശം വച്ചു.
തുടർന്ന് റാഷിദിയ പൊലീസ് സ്റ്റേഷനിലെ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ സയീദ് ഹമദ് ബിന്‍ സുലൈമാന്‍ അല്‍ മാലിക്ക് യുവതിയുടെ ബ്രിട്ടനിലെ വീട്ടില്‍ നേരിട്ടു പോവുകയും മറന്നുവച്ച വാച്ച് തിരികെ നല്‍കുകയും ചെയ്തു. വീട്ടിലെത്തി മറന്നുപോയ തന്റെ വിലകൂടിയ വാച്ച് തിരികെ ഏല്‍പ്പിച്ച് വലിയ മനസ് കാണിച്ച ദുബായ് പൊലീസിന് യുവതി നന്ദി അറിയിച്ചു.
Post Your Comments