Latest NewsNewsIndia

പാത്രം കഴുകാനും അധ്യാപകനെ മസാജ് ചെയ്യാനും വിദ്യാര്‍ത്ഥികള്‍; വീഡിയോ

ബരിപാട: ഒഡീഷയിലെ സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിക്കുന്നതിന്റെയും പാത്രങ്ങള്‍ കഴുകിക്കുന്നതിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഒഡീഷയിലെ കലമാഗഡിയയിലെ യു.ജി.എം.ഇ സ്‌കൂളിലെ അധ്യാപകനാണ് കുട്ടികളെ കൊണ്ട് മസാജ് ചെയ്യിച്ചത്‌. ഒഡീഷയിലെ കലമാഗഡിയയിലെ യു.ജി.എം.ഇ സ്കൂളിലെ രബീന്ദ്ര കുമാര്‍ ബെഹ്റ എന്ന അധ്യാപകന്‍ കുട്ടികളെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ ആണ് പുറത്തായിരിക്കുന്നത്.

സ്കൂള്‍ ഹോസ്റ്റലിന്റെ ചുമതലയും ഇയാളാണ് കൈകാര്യം ചെയ്യുന്നത്. ജില്ലാ ക്ഷേമ വകുപ്പിന് കീഴിലുള്ളതാണ് ഹോസ്റ്റല്‍. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.വീഡിയോയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ വിറക് കൊണ്ടു വരുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തറ വൃത്തിയാക്കുന്നതുമൊക്കെ കാണാം. ഒരു വീഡിയോയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ക്ലാസ് റൂമില്‍വെച്ച് മസാജ് ചെയ്യിക്കുന്നതും കാണാം.

ഇത്തരത്തില്‍ മൂന്ന് വീഡിയോകളാണ് പ്രചരിക്കുന്നത്. ഒന്നു മുതല്‍ ഏഴാംതരം വരെയുള്ള ഈ സ്‌കൂളില്‍ 165 കുട്ടികളാണ് പഠിക്കുന്നത്. സ്കൂള്‍ പ്രധാന അധ്യാപകനോട് ഇതേ കുറിച്ച്‌ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സംഭവത്തെ കുറിച്ച്‌ ജില്ലാ കളക്ടറോട് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ ക്ഷേമ വകുപ്പ് ഓഫീസര്‍ പറഞ്ഞു. വീഡിയോ കാണാം:

shortlink

Post Your Comments


Back to top button