ന്യൂഡല്‍ഹി: ഗുജറാത്തില്‍ അടുത്ത മുഖ്യമന്ത്രിയായി ശ്രുതി ഇറാനി വരുമെന്ന് അഭ്യൂഹങ്ങൾ. എന്നാൽ ബിജെപി നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞു അവിടുത്തെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ബിജെപി കുറെയേറെ സമയം എടുത്തിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
ഗുജറാത്തിലെ ഇപ്പോഴത്തെ അഭ്യൂഹങ്ങൾ ഇങ്ങനെ പോകുന്നു, ‘മോദിയുടെ നേതൃത്വത്തിന്റെ അഭാവം ഗുജറാത്തിനെ ബിജെപിയില്‍ നിന്ന് അകറ്റുന്നു എന്ന നിരീക്ഷണമാണ് ജനപ്രീതിയുള്ള വ്യക്തിത്വത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.മോദിയുടെ പ്രതിഛായയുള്ള പ്രശസ്തനായ ഒരാള്‍ തന്നെ വേണമെന്ന പാര്‍ട്ടി വൃത്തങ്ങളിലെ ആലോചനകളാണ് സ്മൃതി ഇറാനിയിലേക്കെത്തിക്കുന്നത്.’
എന്നാൽ ബിജെപി വൃത്തങ്ങൾ ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല. മിക്കവാറും സാധ്യത ഗുജറാത്തിൽ നിന്ന് തന്നെയുള്ള ഒരു നേതാവിനാകാനാണ്. അഭ്യൂഹങ്ങള്‍ സ്മൃതി ഇറാനി തള്ളിക്കളയുകയും ചെയ്തു.
Post Your Comments