തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരിൽ നിന്ന് ശ്രമമുണ്ടായതായി റിപ്പോർട്ട്. സുരക്ഷാ കാരണങ്ങളാല്‍ പ്രധാനമന്ത്രി ഓഖി ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ സംഭവത്തിന് പിന്നിലെ രാഷ്ട്രീയ നീക്കം തിരിച്ചറിഞ്ഞ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന്റെ ഈ വാദം അംഗീകരിച്ചില്ല.
മുഖ്യമന്ത്രി ഉള്‍പ്പെടെയുളള സംസ്ഥാന മന്ത്രിമാരെ ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയ തീരദേശവാസികള്‍ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനെ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ അനുവദിക്കുകയും മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ വളരെ ശാന്തരായി കേള്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ദുരന്ത മേഖല സന്ദര്‍ശിക്കുന്ന് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയത്.
പ്രധാനമന്ത്രി ഇവിടെയെത്തിയാൽ ഇതേ സ്വീകാര്യത ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് എതിർക്കാൻ സംസ്ഥാനം ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.
Post Your Comments