Latest NewsIndiaNews

സംശയരോഗം : യുവതിയെ ഭർത്താവ് കൊന്നു കഷണങ്ങളാക്കി ഉപേക്ഷിച്ചു

ജലന്ധര്‍: ഭാര്യയെ കൊലപ്പെടുത്തി 7 കഷ്ണങ്ങളാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയെ സംശയിച്ച്‌ ഇയാള്‍ പലപ്പോ‍ഴും അവരെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.  ഭര്‍ത്താവുമായി പിണങ്ങി സഹോദരന്‍റെ വീട്ടില്‍ പോയ ഗീതാഞ്ജലി മക്കളുടെ തണുപ്പുകാല വസ്ത്രങ്ങൾ എടുക്കാൻ വീട്ടിലെത്തിയപ്പോൾ അവരുടെ തല ഭിത്തിയിലിടിച്ചു കൊല്ലുകയായിരുന്നു.

ആ രാത്രി മു‍ഴുവന്‍ മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു. രാവിലെയാണ് 7കഷ്ണങ്ങളായി മൃതദേഹം മുറിക്കുന്നത്. പിന്നീട് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തു.. നവംബര്‍-21ന് ഒ‍ഴിഞ്ഞ പ്രദേശത്ത് തലയില്ലാത്ത ശരീരഭാഗം കണ്ടതോടെ കാര്യങ്ങള്‍ പുറത്തായി.2010ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഒരു മകനും ഒരു മകളുമുണ്ട്. ഭര്‍ത്താവ് രാജ്കുമാര്‍ പോലീസ് കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button