Latest NewsNewsIndia

അടിച്ച് പൂസായ വ്യവസായിക്ക് ഔഡി കാര്‍ മാറിപ്പോയി; വീട്ടില്‍ പോയത് ആംബുലെന്‍സ് ഓടിച്ച്

ചെന്നൈ: ഔഡി കാര്‍ എന്ന് തെറ്റിധരിച്ച് മദ്യലഹരിയിലായിരുന്ന വ്യവസായി ആംബുലന്‍സ് ഓടിച്ച് വിട്ടിലേക്ക് പോയി. സംഭവം നടന്നത് ചെന്നൈയിലെ സിറ്റി ആശുപത്രിയിലാണ്. അബദ്ധം പറ്റിയിരിക്കുന്നത് മുപ്പതുകാരനായ വ്യവസായിക്കാണ്. സിറ്റി ആശുപത്രിയിലേക്ക് നിസ്സാരമായ പരിക്കേറ്റ സുഹൃത്തിനെ ചികിത്സയ്ക്ക് എത്തിക്കുന്നതിനാണ് വ്യവസായി വന്നത്. തുടർന്ന് ആശുപത്രിയില്‍ ഇയാളെ ഇറക്കിയ ശേഷം തിരിച്ച് വീട്ടിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു സംഭവം നടന്നത്.

തന്റെ കാറെന്ന് കരുതി മദ്യലഹരിയിലായിരുന്ന വ്യവസായി മാരുതി ഓംനിയുടെ ആംബുലന്‍സ് ഓടിച്ച് വീട്ടില്‍ പോകുകയായിരുന്നു. ആംബുലന്‍സുമായി ഇയാള്‍ വീടു വരെ പോയി. ഇയാള്‍ താന്‍ ഓടിക്കുന്നത് തന്റെ ഔഡി കാറല്ലെന്നും ഓംനി ആംബുലന്‍സാണെന്നും ആശുപത്രിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ എത്തും വരെ മനസ്സിലാക്കിയിരുന്നില്ല.

പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആശുപത്രിയില്‍ നിന്നും ആംബുലെന്‍സ് കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ ആംബുലന്‍സിനായി പൊലീസ് തിരച്ചില്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ കാണാതായ ആംബുലസുമായി വ്യവസായിയുടെ ജീവനക്കാരന്‍ ആശുപത്രിയിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button