Latest NewsIndia

മെട്രോ ട്രെയിന്‍ പാളം തെറ്റി

ന്യൂ ഡൽഹി ; മെട്രോ ട്രെയിന്‍ പാളം തെറ്റി. ഡല്‍ഹി മെട്രോ ട്രെയിനാണ് പരീക്ഷണ ഓട്ടത്തിനിടെ പാളംതെറ്റിയത്. കല്‍ക്കാജി മന്ദിര്‍-ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലൈന്‍ ഡിസംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെ മജന്ത ലൈനില്‍ കാളിന്ദി കുഞ്ച് മെട്രോ ഡിപ്പോക്കുള്ളില്‍ ഡ്രൈവര്‍ വേണ്ടാത്ത ട്രെയിൻ പാളം തെറ്റുകയായിരുന്നു.

ട്രാക്കില്‍ ബ്രേക്ക്​ സിസ്​റ്റം പരിശോധിക്കുന്നതിനിടെ ട്രെയിന്‍ പാളം തെറ്റി ഡിപ്പോക്കുള്ളിലെ വാഷിങ്​ റാമ്ബിലേക്ക്​ മാറി  മതില്‍ക്കെട്ടില്‍ ഇടിച്ചാണ് നിന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും ഡല്‍ഹി മെട്രോ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മെട്രോ റെയില്‍ സേഫ്റ്റി കമീഷണര്‍ കഴിഞ്ഞ മാസമാണ് 12.64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ -ജനക്​പുരി വെസ്റ്റ് മെട്രോ പാതക്ക് സുരക്ഷാ അനുമതി നല്‍കിയത്. പുത്തന്‍ തലമുറ ഡ്രൈവറില്ല ട്രെയിനുകളാണ് ഈ ലൈനിലൂടെ ഒാടിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button