Latest NewsNewsGulf

അബുദാബിയില്‍ ഹൃദയ സംബന്ധമായ അസുഖം മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍

അബുദാബി: കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ കാര്‍ഡിയോവസ്‌ക്കുലാര്‍ രോഗികളാണ് ഏറ്റവും കൂടുതല്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ മൊത്തം മരണങ്ങളില്‍ 37 ശതമാനവും കാര്‍ഡിയോവസ്‌ക്കുലാര്‍ രോഗികളാണ് മരിച്ചത്. കൂടാതെ, പ്രമേഹരോഗികള്‍, കാര്‍ഡിയോവാസ്‌കുലര്‍, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ മുന്‍കരുതലുകളെടുക്കണമെന്നും അവര്‍ക്ക് മരണ സാധ്യത കൂടുതലാണെന്നും അബുദാബി പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടറായ ഡോ. ഓംനിയത്ത് അല്‍ ഹജേരി പറഞ്ഞു.

അതേസമയം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എമിറേറ്റിലെ ആരോഗ്യ മേഖല ഗുണനിലവാരത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച നേടിയിട്ടുണ്ടെന്നും ഇന്ന് ഗുണനിലവാരം, നവീനത, ഊര്‍ജ്ജം എന്നിവ മച്ചപ്പെടുത്തുന്നതിനും രോഗശമന സംതൃപ്തി വര്‍ധിപ്പിക്കുന്നതിനും ഈ മേഖല ഒരു പുതിയ വികസന ഘട്ടത്തില്‍ പ്രവേശിക്കുകയാണെന്നും വകുപ്പ് തലവന്‍ ശൈഖ് അബ്ദുള്ള അല്‍ ഹമദ് പറഞ്ഞു.

ഈ വര്‍ഷം അവതരിപ്പിച്ച ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേയ്-ഓ സ്‌പെഷ്യല്‍ സ്‌കീമിനെക്കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോഗ്യപരിരക്ഷാ സൗകര്യങ്ങളോടു ബന്ധപ്പെടുത്തിയാണ് സേവനങ്ങളുടെ നിലവാരവും പരിചരണവും നല്‍കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് അനുസരിച്ച് 40 കമ്പനികള്‍ ഇപ്പോള്‍ 3.1 മില്യണ്‍ ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. 99.3 ശതമാനം ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളും ഔട്ട്‌പേഷ്യന്റ് സേവനങ്ങളില്‍ നിന്നുമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button