സാധാരണ എയർ നിരക്കുന്നതിനെക്കാൾ വാഹങ്ങളിൽ കൂടുതലായും നൈട്രജൻ ആണ് ഇപ്പോൾ നിറക്കുന്നത്. മുൻപ് വിമാനങ്ങളുടെയും റേസിംഗ് കാറുകളുടെയുമൊക്കെ ടയറുകളായിരുന്നു നൈട്രജന്‍ നിറച്ചിരുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സാധാരണ വാഹനങ്ങളിലേക്കും നൈട്രജൻ എത്തി തുടങ്ങിയത്. ഇത്രയും ജനപ്രീതിയാർന്ന നൈട്രജൻ എയറിന്റെ ഗുണങ്ങളും ദോഷങ്ങളും ചുവടെ ചേർക്കുന്നു.
ഗുണങ്ങൾ
താപം ; ഓടിക്കൊണ്ടിരിക്കവേ സാധരണ വായു നിറച്ച ടയറുകളിൽ സ്വാഭാവികമായി ചൂട് വർദ്ധിക്കുമെങ്കിലും നൈട്രജന്‍ നിറച്ച ടയറുകളിൽ സാധാരണ ടയറുകളെ അപേക്ഷിച്ച് താപം വളരെ കുറവായിരിക്കും
ആയുര്‍ദൈര്‍ഘ്യം ;ഓടുമ്പോഴുള്ള താപത്തെ ചുറ്റിപറ്റിയാണ് ടയറുകളുടെ ആയുര്‍ദൈര്‍ഘ്യവും നിശ്ചയിക്കപ്പെടുന്നത്. നൈട്രജന്‍ ടയറുകളില്‍ അമിത ഭാരം കയറ്റിയാലോ അമിത വേഗമെടുത്താലോ കുറഞ്ഞ താപം മാത്രമേ സൃഷ്ടിക്കപ്പെടുകയുള്ളൂ. അതിനാൽ നൈട്രജന്‍ നിറച്ച ടയറുകളിൽ ആയുര്‍ദൈര്‍ഘ്യം വളരെ കൂടുതലാണ്
മര്‍ദ്ദം ; ടയറും ട്യൂബും പുതിയതാണെങ്കിലും അതിസൂക്ഷ്മമായ വിള്ളലുകള്‍ ട്യൂബുകളിലും ടയര്‍ ലൈനറുകളിലും ഉണ്ടാകും. ഈ കാരണത്താൽ സ്വാഭാവികമായും ടയര്‍ സമ്മര്‍ദ്ദം പതിയെ കുറയുന്നു. എന്നാല്‍ നിങ്ങൾ നൈട്രജനാണു നിറച്ചിരിക്കുന്നതെങ്കിൽ രാസഘടനയുടെ പ്രത്യേകതകളാല്‍ നൈട്രജന്‍ ടയറുകള്‍ക്ക് ഈ പ്രശ്നം ഉണ്ടാകില്ല. അതിനാൽ ഇടക്കിടെ ടയര്‍ സമ്മര്‍ദ്ദം പരിശോധിക്കേണ്ടതുമില്ല
റിമ്മുകള്‍ തുരുമ്പിക്കില്ല ; നൈട്രജൻ സാധാരണ വായുവിനെ അപേക്ഷിച്ച് റിമ്മുകളിലെ ലോഹവുമായി പ്രതിപ്രവര്‍ത്തിക്കാത്തതിനാൽ ലോഹഘടകങ്ങൾ എളുപ്പം തുരുമ്പു പിടിക്കില്ല
യാത്രാസുഖം ; സാധാരണ വായു നിറച്ച ടയറുകളെക്കൽ നൈട്രജൻ നിറച്ച ടയറുള്ള വാഹനത്തിൽ നല്ല യാത്രാസുഖം ലഭിക്കുമെന്ന വാദം നിലനിൽക്കുന്നെങ്കിലും അതിൽ എത്രത്തോളം സത്യമുണ്ടെന്ന് ശാസ്ത്രീയമായി പറയാൻ പറ്റില്ല
ഇനി ദോഷം
സാധാരണ വായു നിരക്കുന്നതിനെക്കാൾ നൈട്രജൻ നിരക്കുന്നതിന് ചിലവു കൂടും
മെയിന്റനന്‍സ് അല്പം ബുദ്ധിമുട്ടായിരിക്കും. നൈട്രജന്‍ നിറച്ച ടയറില്‍ തുടര്‍ന്നും നൈട്രജന്‍ തന്നെ നിറയ്ക്കണം. അത് ഒട്ടും ലഭിക്കാതെ വരുന്ന സാഹചര്യങ്ങളിൽ സമ്മര്‍ദ്ദമേറിയ വായു നിറയ്ക്കാമെങ്കിലും നൈട്രജന്റെ ആനുകൂല്യങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടും.
നൈട്രജന്റെ ലഭ്യത ഉറപ്പു വരുത്തുക പ്രയാസം
Post Your Comments