പുതുവർഷത്തിൽ സമ്പത്തും ആരോഗ്യവും വീട്ടിലേക്ക് ക്ഷണിക്കാനുള്ള ചില വഴികൾ നോക്കാം. ഉറങ്ങുമ്പോള്‍ ശിരസ്സ് തെക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയിലേക്ക് വെയ്ക്കണം. അടുക്കള തെക്ക്-കിഴക്ക് ദിശയിലായിരിക്കണം. എന്നും വൈകുന്നേരം വെള്ളത്തിന്റെ അടുത്ത് വിളക്ക് കത്തിക്കുന്നത് ഉത്തമമാണ്. ശക്തമായ വെളിച്ചത്തിന് കീഴില്‍ ഇരിക്കുകയോ ഉറങ്ങുകയോ ചെയ്യരുത്.
പ്രായമായവർ നല്ല ആരോഗ്യത്തോടെ ജീവിക്കാൻ തെക്ക്-പടിഞ്ഞാറ് വേണം അവരുടെ മുറി പണിയാൻ. കിടക്കക്ക് കീഴില്‍ ഇരുമ്പിന്റെ വസ്തുക്കള്‍ വെയ്ക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.നല്ല ഉറക്കം കിട്ടാന്‍ മൊബൈല്‍ ഫോണും അതുപോലുള്ള ഉപകരണങ്ങളും കിടക്കയിൽ നിന്ന് അകറ്റിവെക്കണം. കണ്ണാടികള്‍ വീട്ടില്‍ തുറന്ന നിലയില്‍ വെയ്ക്കരുതെന്നാണ് പറയപ്പെടുന്നത്. അടുക്കളയും ടോയ്ലെറ്റും അടുത്തടുത്തായി നിര്‍മ്മിക്കാതിരിക്കുക. അവ തമ്മില്‍ പരമാവധി അകലം നിലനിര്‍ത്തണം. അടുക്കള തെക്ക്-കിഴക്ക് ദിശയിലായിരിക്കണം. വടക്ക്-കിഴക്കായുള്ള അടുക്കള സ്ത്രീകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും.
Post Your Comments