ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ആരാണോ വിജയിച്ചത് അവരാണ് രാജാവെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വികസനത്തിന്റെ വിജയമാണെന്നും അവർ പറയുകയുണ്ടായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും മികവുറ്റ നേതൃത്വത്തിന്റെ ഫലം കൂടിയാണ് തിരഞ്ഞെടുപ്പിന്റെ വിജയം. വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച പോളിംഗ് ബൂത്ത് മുതലുള്ള എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വിജയം സമര്‍പ്പിക്കുന്നുവെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
Post Your Comments