Complete ActorLalisam

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന അനുഭവത്തെക്കുറിച്ച് ശാന്തി കൃഷ്ണ

മലയാള സിനിമയിലെ പഴയകാല നടിമാരില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടില്ലാത്ത നായിക നടിമാര്‍ വിരളമാണ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ വീണ്ടും തിരിച്ചെത്തിയ നടിയാണ് ശാന്തി കൃഷ്ണ. 90-കളില്‍ ഒട്ടേറെ മികച്ച വേഷങ്ങള്‍ കൊണ്ട് മലയാള സിനിമയിലെ മുന്‍നിര നായികായി വളര്‍ന്ന ശാന്തികൃഷ്ണ വിവാഹജീവിതത്തോടെ സിനിമാ ജീവിതം മതിയാക്കുകയായിരുന്നു എന്നാല്‍ അപ്രതീക്ഷിതമായി മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം.

സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ അമ്മയായും കാമുകിയായും, ഭാര്യയായും അമ്മായിയമ്മയായും വേഷമിട്ട ശാന്തി കൃഷ്ണ മോഹന്‍ലാലുമൊന്നിച്ചുള്ള അഭിനയ നിമിഷങ്ങളെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ്.

“അഭിനയത്തിന്റെ കാര്യത്തില്‍ അങ്ങെയേറ്റം ആത്മാര്‍ഥത പുലര്‍ത്തുന്ന നടനാണ് ലാല്‍ ജി. അദ്ദേഹം അഭിനയിക്കുന്നത് പോലെ മറ്റൊരാള്‍ക്കും അഭിനയിക്കാന്‍ കഴിയില്ല ആ പ്രകടനത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ നമ്മള്‍ പരമാവധി പ്രകടനം പുറത്തെടുത്തെ മതിയാകൂ” ; ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ശാന്തികൃഷ്ണയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button