
മുംബൈ: വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. മുംബൈ അന്ധേരിയിയിലെ സഖി നാകയിലെ ബേക്കറിയിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ എട്ട് പേരാണ് മരിച്ചത്. നാല് പേർക്കു ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തുള്ള രാജ്വാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്‍റെ ഒരു ഭാഗം തീപിടിത്തത്തെ തുടർന്നു ഇടിഞ്ഞു വീണതിനാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നുവെന്ന സംശയത്തെ തുടർന്നു അഗ്നിശമനസേന പരിശോധന തുടരുന്നു.
Post Your Comments