KeralaLatest NewsNews

പള്ളി നിര്‍മാണത്തിന്റെ പേരില്‍ ഐഎസിന് വേണ്ടി സംസ്ഥാനത്ത് പണപിരിവ് : ഞെട്ടിക്കുന്ന വിവരങ്ങളുമായി കേരള പൊലീസ്

 

കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി കണ്ണൂരില്‍ നിന്നടക്കം ഫണ്ടിംഗ് നടന്നതിന്റെ വിവരങ്ങള്‍ പൊലീസ് എന്‍.ഐ.എയ്ക്ക് കൈമാറി. പള്ളി നിര്‍മ്മാണത്തിനെന്ന പേരില്‍ ദുബായിലും കണ്ണൂരിലും പണപ്പിരിവ് നടത്തിയത് പാപ്പിനിശേരി സ്വദേശി തസ്ലീമാണ്. ഐസിസ് ക്യാംപിലുള്ളവരും നാടുവിട്ടവരുമായ കണ്ണൂര്‍ സ്വദേശികളടക്കമുള്ളവര്‍ക്കാണ് ഇയാള്‍ പണമെത്തിച്ച് നല്‍കിയത്. ഇത് സംബന്ധിച്ച രേഖകള്‍ അടുത്ത ദിവസം കൈമാറും.

ഐസിസ് ബന്ധം അന്വേഷിക്കാന്‍ മുണ്ടേരി സ്വദേശികളായ മിഥിലാജ്, റാഷിദ്, വളപട്ടണം സ്വദേശി അബ്ദുല്‍റസാഖ്, തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നീ അഞ്ച് പേര്‍ക്കെതിരായ കേസ് ഏറ്റെടുത്ത് എന്‍.ഐ.എ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് കൈമാറിയിരിക്കുന്നത്. ഇവര്‍ കണ്ണൂരിലാണ് പിടിയിലായത്. ഇവരില്‍ മിഥിലാജിന്റെ അക്കൗണ്ടിലേക്ക് നാല്‍പ്പതിനായിരും രൂപ, നേരത്തെ പിടിയിലായ ഷാജഹാന് ഷാര്‍ജയില്‍ വെച്ച് ഒരു ലക്ഷം രൂപ എന്നിവ തസ്ലീം കൈമാറിയിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശിയായ ടെക്‌സ്റ്റെല്‍സ് ഉടമ വഴിയാണ് ഷാജഹാന് പണം നല്‍കിയത്. ഇയാളെ ചോദ്യം ചെയ്ത് സാക്ഷിക്കാനാണ് ശ്രമം. ഡോളറായും രൂപയായും വേറെയും നിരവദി പേര്‍ക്ക് പണമെത്തിച്ച് നല്‍കിയതായി വിവരമുണ്ട്. പള്ളി നിര്‍മ്മാണത്തിനായി ദുബായില്‍ പണപ്പിരിവ് നടത്തിയതിന് കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. ഫണ്ടിംഗ് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ ലഭിച്ചിരുന്നുവെങ്കിലും ഒളിവിലുള്ള തസ്ലീമിന ഇതുവരെ പിടികൂടാനായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button