ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ ചിത്രമാണ് തന്മാത്ര. അൽഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ അള്‍ഷിമേഴ്സ് രോഗിയായി അഭിനയിച്ച ചിത്രത്തില്‍ മീര വാസുദേവാണ് നായികയായത്. ഈ ചിത്രത്തില്‍ നിന്നും നാലോളം നായികമാര്‍ പിന്മാറിയിരുന്നുവെന്നു ഒരു അഭിമുഖത്തില്‍ മീര പറയുന്നു.
അപാരമായ ഓര്‍മ്മശക്തിയുള്ള, ഏതു പ്രശ്നങ്ങള്‍ക്കും അതിവേഗം പരിഹാരം കണ്ടെത്തുന്ന, സ്ഥിരോത്സാഹിയായ ഒരു സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍. അയാളുടെ ചിന്തകളോടും പ്രവര്‍ത്തനങ്ങളോടും മറ്റുള്ളവര്‍ക്ക് എന്നും ആരാധനയായിരുന്നു. സമൂഹത്തിലും കുടുംബത്തിലും ഏറ്റവും ആദരിക്കപ്പെടുന്ന ഒരാള്‍. അങ്ങനെയൊരു മനുഷ്യനില്‍ നിന്ന് പെട്ടെന്ന് ഓര്‍മ്മകള്‍ ഒന്നൊന്നായി അടര്‍ന്നു മാറുന്നു.
അതിഗുരുതരമായ മറവിരോഗം ബാധിച്ച് അയാള്‍ സ്വന്തം വീടിന്‍റെ ഒരു മൂലയിലേക്ക് ഒതുക്കപ്പെടുന്നു. ‘തന്‍മാത്ര’ എന്ന സിനിമ ചര്‍ച്ച ചെയ്തത് അള്‍ഷിമേഴ്സ് രോഗികളോടുള്ള നമ്മൂടെ സാമൂഹിക പ്രതികരണത്തിന്‍റെ യഥാര്‍ത്ഥമായ ചിത്രമായിരുന്നു. എങ്ങനെയാണ് ഒരു അള്‍ഷിമേഴ്സ് രോഗിയെ പരിചരിക്കേണ്ടത് എന്ന പാഠമായിരുന്നു. സ്നേഹത്തില്‍ പൊതിഞ്ഞ ഒരു പാഠം. രമേശന്റെയും കുടുംബത്തിന്റെയും ജീവിതം മനോഹരമായി ആവിഷ്കരിച്ച ഈ ചിത്രം അച്ഛന്‍ മകന്‍ വ്യക്തി ബന്ധത്തിന്റെയും കുടംബ ബന്ധങ്ങളുടെയും ഇഴയും അടുപ്പവും കാണിച്ച് തന്നു.
മികച്ച പ്രാദേശിക ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രത്തില്‍ പാട്ടുകളും മനോഹരമായിരുന്നു. ഓര്‍മ്മ എന്ന പത്മരാജന്‍ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങിയത്. 2005ൽ 5 സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ തന്മാത്ര നേടിയിരുന്നു.
Post Your Comments