Latest NewsKeralaNews

ചാര്‍ജ് ചെയ്യാൻ വെച്ച ലാപ്ടോപ്പ് തീപിടിച്ച് പൊട്ടിത്തെറിച്ചു

തൃശൂര്‍: ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനായി കിടക്കയില്‍ വച്ച ലാപ്ടോപ് തീപിടിച്ച് പൊട്ടിത്തെറിച്ചു. തൃശൂർ നാട്ടിക ബിഎഡ് സെന്ററിന് സമീപം താമസിക്കുന്ന കാഞ്ഞിരപ്പറമ്പില്‍ ശിവരാമന്റെ വീട്ടിലാണ് സംഭവം. ബാറ്ററി ചൂടായതിനെ തുടര്‍ന്നാണ് തീ പിടിച്ചത്. ലാപ്ടോപ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തിയപ്പോഴാണ് മെത്തയിലേക്കും തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button