തിരുവനന്തപുരം: ഗുജറാത്ത് തിരഞ്ഞെടുപ്പിനെ കുറിച്ച് കെ.സുരേന്ദ്രൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിപ്രായം പങ്കുവച്ചത്. ചരിത്രമാണ് നടന്നതെന്നും പ്രവചനവിദഗ്ദരെല്ലാം പറഞ്ഞത് തെറ്റായി പോയെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഇപ്പോൾ നിരീക്ഷകർ പറയുന്നത് ഹാർദ്ദിക് പട്ടേലും സംഘവും ബി. ജെ. പിയുടെ സാധ്യതകൾ ഇല്ലാതാക്കുമെന്നാണ്. എന്നാൽ അതൊന്നും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ ജാതിരാഷ്ട്രീയത്തിൻറെ നട്ടെല്ല് മോദി ഊരിയെടുക്കുമെന്നും പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;
ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി. ജെ. പിയുടെ തിളക്കമാർന്ന പ്രകടനം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ നടന്ന ദില്ലി നിയമസഭാതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ മിന്നുന്ന വിജയം നേടി. ബി. ജെ. പി അവിടെ നിലംപരിശായി. പ്രവചനവിദഗ്ദരെല്ലാം പറഞ്ഞു മോദി പ്രഭാവം അവസാനിച്ചു. ദില്ലി മിനി ഇന്ത്യയാണ്. ബി. ജെ. പി ഇനി ഒരിക്കലും തിരിച്ചുവരില്ല. എന്നാൽ പിന്നീടെന്തുണ്ടായി എന്നത് ചരിത്രമാണ്. ഇപ്പോൾ നിരീക്ഷകർ പറയാൻ തുടങ്ങി ഹാർദ്ദിക് പട്ടേലും സംഘവും ബി. ജെ. പിയുടെ സാധ്യതകൾ ഇല്ലാതാക്കുമെന്ന്. ഒന്നും നടക്കാൻ പോകുന്നില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ ജാതിരാഷ്ട്രീയത്തിൻറെ നട്ടെല്ല് മോദി ഊരിയെടുക്കും. ഉത്തർപ്രദേശിലെ ശക്തമായ ജാതിരാഷ്ട്രീയം അവസാനിപ്പിക്കാൻ ബി. ജെ. പിക്കുകഴിഞ്ഞിട്ടുണ്ടെങ്കിൽ ഇതൊരു പ്രശ്നമേ ആവാൻ പോകുന്നില്ല. വെറും താൽക്കാലിക പ്രതിഭാസത്തെ പൊക്കി നടക്കുന്നവർ താമസിയാതെ നിരാശരാവേണ്ടി വരും. 2019 ൽ എല്ലാ കക്ഷികളും ഒരുമിച്ചുനിന്നാലും വിജയം ബി. ജെ. പിക്കുതന്നെ ആയിരിക്കും.
Post Your Comments