ഷിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. പ്രേംകുമാര്‍ ധൂമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചായിരുന്നു ബിജെപി പ്രചാരണം ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ വരുന്ന ഫല സൂചനകള്‍ അനുസരിച്ച് പ്രേം കുമാര്‍ ധൂമല്‍ പിന്നിലാണെന്നാണ് റിപ്പോർട്ട്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി വീരഭദ്ര സിംഗിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിബിഐ പല കേസുകളിലും തെളിവുകളും കണ്ടെത്തി. റെയ്ഡുകളും നടത്തി.
ഈ അഴിമതി ആരോപണങ്ങളാണ് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത്. ഇതോടെ കോൺഗ്രസിന് അഞ്ചു സംസ്ഥാനങ്ങൾ മാത്രമാണ് ഭരിക്കാൻ ഉള്ളത്.പുതുച്ചേരി, പഞ്ചാബ് എന്നിവയ്ക്ക് പുറമെ അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറാം, മേഘാലയ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് ഭരണമുള്ളത്. ഗുജറാത്തിലും ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് ഇത്.
Post Your Comments