Latest NewsNewsIndia

ഗുജറാത്ത് മുഖ്യമന്ത്രി വിജയിച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ പിന്നിലായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണി വിജയിച്ചിരിക്കുന്നു. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെ ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപിക്ക് കേവലഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പായികഴിഞ്ഞിരിക്കുന്നു. ഹിമാചലിൽ അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് ശേഷം ബിജെപി ഭരണം തിരിച്ചുപിടിക്കുകയാണ്.

ഗുജറാത്തില്‍ ആദ്യസൂചനകളില്‍ ബിജെപി മുന്നേറ്റം നടത്തിയെങ്കിലും കച്ച്‌, സൗരാഷ്ട്ര മേഖലയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ കോണ്‍ഗ്രസ് ബിജെപിയെ കടത്തിവെട്ടി ഒരു ഘട്ടത്തില്‍ 90 ലധികം സീറ്റുകളില്‍ ലീഡ് ചെയ്തിരുന്നു. സംസ്ഥാനത്ത് ബിജെപിയെ അട്ടിമറിച്ച്‌ കോണ്‍ഗ്രസ് ഭരണം വരുമെന്ന സൂചനകള്‍പോലും വന്നെങ്കിലും ഒരു മണിക്കൂറിനുശേഷം ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button