ന്യൂഡൽഹി: വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമത്തെ കുറിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എ. കെ. ജ്യോതി. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിക്കുവാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല മറിച്ചുള്ള വാദങ്ങൾ തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹാർദിക് പട്ടേലും കോണ്‍ഗ്രസും ഗുജറാത്ത് തെരഞ്ഞെടുപ്പിൽ 5,000 വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്തുവെന്ന് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെതിരേയാണ് വിശദീകരണവുമായി എത്തിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചുമതല. വിവിപാറ്റ് യന്ത്രങ്ങൾ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും ഉപയോഗിച്ചിരുന്നു.
മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എച്ച്എസ് ബ്രഹ്മ, നവീൻ ചാവ്ള,എൻ ഗോപാല സ്വാമി എന്നിവരും ഇ വി എം ഒരു സ്വതന്ത്ര യന്ത്രമാണെന്നും, അത് ഹാക്ക് ചെയ്യുവാന്‍ കഴിയില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments