
മൂന്നാര്‍: സി.പി.എമ്മിന്റെ രണ്ടാമത്തെ ശത്രുവാണ് കോണ്‍ഗ്രസ് ആണെന്നു വെളിപ്പെടുത്തി മന്ത്രി എം.എം. മണി. ബി.ജെ.പിയും ആര്‍.എസ്.എസുമാണ് സി.പി.എമ്മിന്റെ പ്രധാന എതിരാളി. കാരണം അവരാണ് രാജ്യത്തെ ജനങ്ങളെ വര്‍ഗീയതയുടെ പേരില്‍ കൊന്നൊടുക്കുന്നത്. സി.പി.എം ഏരിയ സമ്മേളന സമാപനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാര്‍ ഏരിയ സെക്രട്ടറി കെ.കെ. വിജയന്‍, കെ.വി. ശശി, എം.വി. ശശികുമാര്‍, എ. രാജ, ആര്‍. ഈശ്വരന്‍, എം. ലക്ഷ്മണന്‍, എസ്. രാജേന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു.
Post Your Comments