Latest NewsIndiaNews

മതം മാറ്റം നിയമവിധേയമാവാൻ പുതിയ നിർദ്ദേശങ്ങളുമായി കോടതി

ജയ്പൂര്‍ : മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ മുപ്പത് ദിവസം മുന്‍പ് ഇക്കാര്യം ജില്ലാ കലക്ടറെ അറിയിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി.മുദ്രപ്പത്രത്തില്‍ എരുതി നല്‍കിയത് മാത്രം മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നതിന് നിയമസാധുതയുണ്ടാകില്ലെന്നും ഹൈക്കോടതി വിലയി രുത്തി.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ വിലാസവും മതപരിവര്‍ത്തനത്തിന്റെ വിശദാംശങ്ങളും എഴുതി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇത് കലക്ടറേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. പിന്നീട് 21 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും കലക്ടറേറ്റിലെത്തി മതംമാറ്റത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കണമെന്നും ഹൈക്കോടതി നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ മതംമാറി നടത്തുന്ന വിവാഹം അസാധുവായിരിക്കുമെന്നും കോടതി വ്യക്തമാക്കി. പതിനൊന്ന് വര്‍ഷത്തോളമായി തീരുമാനമാകാതെ കിടക്കുന്ന രാജസ്ഥാന്‍ ധര്‍മ സ്വാതന്ത്ര്യ ബില്‍ നടപ്പിലാകുന്നത് വരെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെ ജഡ്ജിമാരായ ജികെ വ്യാസ്, വികെ മാത്തൂര്‍ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button