
ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രമുഖ ടെലിവിഷന്‍ അവതാരകനും സീരിയല്‍ നിര്‍മ്മാതാവുമായ ശുഐബ് ഇല്യാസി കുറ്റക്കാരനെന്ന് കോടതി. 2000ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടട്’ എന്ന ക്രൈം ടെലിവിഷന്‍ പരമ്പരയുടെ അവതാരകനും നിര്‍മ്മാതാവുമായിരുന്നു ഇല്യാസി.
സ്ത്രീധനത്തിനുവേണ്ടിയാണ് ഭാര്യയെ കൊന്നതെന്ന് കോടതിക്ക് ബോധ്യമായി . ഡിസംബര്‍ 20ന് ഇല്യാസിക്കുള്ള ശിക്ഷ വിധിക്കും. 17 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കുത്തേറ്റ നിലയില്‍ ഇല്യാസിയുടെ ഭാര്യ അഞ്ജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 2000 ജനുവരി 11നായിരുന്നു സംഭവം. അഞ്ജുവിന്റെ മാതാവും സഹോദരിയുമാണ് ഇല്യാസിക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് ഇല്യാസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments