മാറിവരുന്ന ജീവിത ശൈലിയും ഭക്ഷണവും കാരണം ഇന്ന് ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നു. സ്ത്രീകളെക്കാൾ പുരുഷൻമാർക്കാണ് ക്യാൻസർ വരാനുള്ള സാധ്യത കൂടുതൽ. കാരണം സ്ത്രീകളില്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ ക്യാൻസറിനെ ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നു. ഇനി താഴെ പറയുന്ന പ്രശ്നങ്ങൾ ഉള്ള പുരുഷന്മാർ സൂക്ഷിക്കുക കാരണം അത് ക്യാന്സറിന്റെ ലക്ഷണങ്ങൾ ആയിരിക്കും.
ഭക്ഷണം ഇറക്കുമ്പോൾ തൊണ്ടയിൽ തുടര്‍ച്ചയായി വേദന അനുഭവപ്പെടുന്നെങ്കിൽ സൂക്ഷിക്കുക കാരണം ലംഗ്‌സ് ക്യാന്‍സറിന്റെ ലക്ഷങ്ങൾ ആയിരിക്കും ഇതിന് പിന്നിൽ.
രക്തത്തിലൂടെയുള്ള ഓക്‌സിജന്‍ സഞ്ചാരം തടസപ്പെടുന്നത് ചര്‍മത്തില്‍ ചോര ചത്തതുപോലെയുള്ള അടയാളങ്ങളുണ്ടാക്കുന്നെങ്കില്‍ ലുക്കീയിയ അഥവാ ബ്ലഡ് ക്യാന്‍സറിന്റെ സൂചനകള്‍ ആയിരിക്കാം. ഇത് പുരുഷന്‍മാരിലാണ് കൂടുതലായും കാണുന്നത്.
കോളന്‍, ലിവര്‍ ക്യാന്‍സര്‍ ലക്ഷണമുണ്ടെങ്കില്‍ പ്രത്യേക കാരണങ്ങില്ലാതെ ശരീര ഭാരം കുറയുന്നു.
തുടര്‍ച്ചയായി കടുത്ത ക്ഷീണം അനുഭവപ്പെടുന്നതിനു പിന്നില്‍ ബ്ലഡ് ക്യാന്‍സറിന്റെ ലക്ഷണമായിരിക്കും.
പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണമുണ്ടെങ്കില്‍ മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന മൂത്രത്തിനൊപ്പമോ ബീജത്തിനൊപ്പമോ രക്തം കാണുന്നു.
വൃഷണങ്ങളിലെ കറുപ്പു നിറമോ വലിപ്പത്തിലുള്ള വ്യത്യാസങ്ങളോ ഉണ്ടെങ്കിൽ അടിയന്തര വൈദ്യ സഹായം നേടുക. കാരണം ഇതും ഒരു കാൻസർ ലക്ഷണമായിരിക്കും
50 വയസു പിന്നിട്ട പുരുഷന്മാരില്‍ ചര്‍ത്തിലുണ്ടാകുന്ന നിറംമാറ്റം പോലുള്ള വ്യത്യാസങ്ങള്‍ സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളായിരിക്കും.
വായിലുണ്ടാകുന്ന വ്രണങ്ങള്‍ ദീര്‍ഘകാലമായിട്ടും ഉണങ്ങാത്തതും ഇവയ്ക്കുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ എന്നിവ വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങളാണ്. പുകവലി ശീലമുള്ളവരിലാണ് ഇത് കൂടുതലായും കാണുന്നത്.
Post Your Comments