സിനിമ താരങ്ങളോടും കായിക താരങ്ങളോടും ആരാധന മൂത്താല്‍ എങ്ങനെയാണെങ്കിലും അവരെയൊന്ന് കാണാനും ശ്രമിക്കും. ഇങ്ങനെ തന്റെ പ്രിയ താരമായ ബാഴ്‌സയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ കാണാനെത്തിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി.
കിലോമീറ്ററുകള്‍ താണ്ടിയാണ് സിറിയന്‍ അഭയാര്‍ത്ഥിയായ മുജീന്‍ മുസ്തഫ എന്ന കുട്ടി മെസിയെ കാണാനെത്തിയത്. നുജീന്‍ മുസ്തഫയുടെ കാലുകള്‍ക്ക് ചലനശേഷിയില്ല. ചെറുപ്പത്തില്‍ തന്നെ സെറിബ്രല്‍ പാള്‍സി ബാധിച്ച്വീല്‍ചെയറിലാണ് യാത്ര. ഇംഗ്ലീഷും, ജര്‍മ്മനും, ഫ്രഞ്ചും, അറബിക്കും അടക്കം നാല് ഭാഷകള്‍ സംസാരിക്കാനറിയാം. ലോകത്തെ വന്‍കിട ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ ബാഴ്‌സലോണയുടെ കടുത്ത ആരാധികയാണിവര്‍.
2015 ല്‍ സിറിയന്‍ പ്രശ്‌നം രൂക്ഷമായിരുന്ന സാഹചര്യത്തിലും 5000 കിലോമീറ്റര്‍ യാത്രചെയത് തന്റെ പ്രിയപ്പെട്ട ക്ലബ്ബായ ബാഴ്‌സയെയും പ്രിയ താരങ്ങളെയും കാണാന്‍ ശ്രമിച്ചിരുന്നു ഈ പെണ്‍കുട്ടി. എന്നാല്‍ അന്ന് യൂറോപ്പില്‍ നിലനിന്നിരുന്ന കടുത്ത അഭയാര്‍ഥി പ്രശ്‌നങ്ങള്‍ കാരണം യാത്ര പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അസാധാരണ ആരാധികയുടെ കഥയറിഞ്ഞ ബാഴ്‌സലോണ അധികൃതര്‍ കഴിഞ്ഞ ദിവസം നുജിന് ഒരു സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ജര്‍മനിയിലെ കോളോംഗില്‍ നിന്ന് ക്ലബ്ബ് ആസ്ഥാനമായ കാറ്റലോണിയ വരെ ഇവരെ എത്തിച്ചത് ക്ലബ്ബിന്റെ ഔദ്യോഗിക വാഹനത്തിലാണ്. ക്ലബ്ബിന്റെ അവധികാല ക്യാമ്പില്‍ എത്തിച്ച നുജിനെ സ്വീകരിക്കാനെത്തിയതോ സാക്ഷാല്‍ മെസിയും, പിക്ക്വേയും, ഇനിയേസ്റ്റയുമൊക്കെ.
Post Your Comments