NewsIndia

വിവാഹം കഴിച്ചത് സെക്‌സ് റാക്കറ്റിലെ അംഗത്തെ; ഈ യുവതിയുടെ ജീവിതം ആരുടേയും മനസ്സലിയിക്കും

വിവാഹം കഴിച്ചത് സെക്‌സ് റാക്കറ്റിലെ അംഗത്തെയാണെന്ന് മനസിലാക്കിയ യുവതിക്ക് ഒടുവിൽ മോചനം. ആഗ്ര സ്വദേശിനിയായ മോനയാണ് ഏഴു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം തന്റെ ഭർത്താവ് തന്നോട് ചെയ്‌ത ക്രൂരത മനസിലാക്കിയത്. ഒരു സുഹൃത്തു വഴിയുള്ള പരിചയം പതിയെ പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടക്കുകയായിരുന്നു.

വിവാഹ ശേഷമുള്ള ഏഴു വര്‍ഷത്തിനിടയില്‍ അഞ്ചുതവണ ഇയാൾ മോനയെ ഗർഭം അലസിപ്പിക്കലിന് വിധേയയാക്കി. ഇതിനിടയിലായിരുന്നു ഭര്‍ത്താവിനു ഗ്രാമത്തില്‍ മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ടെന്ന് മോന മനസിലാക്കിയത്. ഇതു ചോദിക്കാന്‍ ഭര്‍ത്താവിന്റെ മസാജിഗ് പാര്‍ലറില്‍ എത്തിയ മോന ഭർത്താവിനെ മറ്റൊരു യുവതിയോടൊപ്പം കാണുകയുണ്ടായി. തുടർന്ന് ഇവർ വഴക്കിടുകയും ഇയാള്‍ ഭാര്യയുടെ ശരീരത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു. കൂടാതെ ഒരു തവണ തോക്ക് ഉപയോഗിച്ച കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും മോന വ്യക്തമാക്കുന്നു. ഒടുവിൽ മോന ഇവിടെ നിന്ന് ഓടിരക്ഷപെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button