KeralaLatest NewsNews

ജാഗ്രതൈ! കേരളത്തിൽ മാരകായുധങ്ങളുമായി വന്‍ മോഷണസംഘം എത്തിയതായി സൂചന

പാലക്കാട്: കേരളത്തിൽ മാരകായുധങ്ങളുമായി വന്‍ മോഷണസംഘം എത്തിയതായി സൂചന. ഉത്തരേന്ത്യന്‍സംസ്ഥാനക്കാരായ വന്‍ മോഷണസംഘമാണെന്നും സംശയമുണ്ട്. പോലീസിന് അതിര്‍ത്തിജില്ലകളിലുള്‍പ്പെടെ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി.

ഇത്തരത്തിൽ സംശയം തോന്നാൻ കാരണം കഴിഞ്ഞദിവസങ്ങളില്‍ എറണാകുളം ജില്ലയില്‍ നടന്ന രണ്ട് മോഷണവും കാസര്‍കോട് ചീമേനിയിലുണ്ടായ മോഷണശ്രമവും ഇരട്ടക്കൊലപാതകവുമാണ്. സേലം, നാമക്കല്‍ എന്നിവിടങ്ങളില്‍നിന്ന് എട്ടുപേര്‍ കോയമ്പത്തൂരിലെ എം.ടി.എം. കൊള്ളയടിച്ചവരെ പിടികൂടാന്‍ നടത്തിയ വാഹനപരിശോധനക്കിടെ പിടിയിലായിരുന്നു. ഇവരില്‍നിന്ന് തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളും മൂന്ന് കാറുകളും ഒരു ലോറിയും പിടികൂടി. ഇവർ വന്‍കവര്‍ച്ചാസംഘത്തിലെ അംഗങ്ങളാണെന്നാണ് തമിഴ്നാട് പോലീസ് പറയുന്നത്. എല്ലാവരും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്.

ഹിന്ദി സംസാരിക്കുന്നവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് തൃപ്പൂണിത്തുറയിലും കൊച്ചി പുല്ലേപ്പടിയിലും നടന്ന മോഷണങ്ങളില്‍ വീട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. ഹിന്ദി സംസാരിക്കുന്നവരാണ് ചീമേനിയിലെ സംഭവത്തിലും ഉള്‍പ്പെട്ടിട്ടുള്ളത് എന്നാണ് സൂചന. മൂന്നുപേരെ പിടികൂടിയത് വ്യാഴാഴ്ച പുലര്‍ച്ചെ സേലം ശീലനായ്ക്കന്‍പട്ടി ബൈപ്പാസില്‍ പരിശോധനക്കിടെ നിര്‍ത്താതെപോയ രാജസ്ഥാന്‍ രജിസ്ട്രേഷന്‍ ലോറിയെ പിന്തുടര്‍ന്നാണ്. ഏതാണ്ടിതേസമയത്താണ് മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാറില്‍നിന്ന് പണവും ആയുധവുമായി മൂന്നുപേര്‍ പിടിയിലായത്. നാമക്കലില്‍നിന്നാണ് രണ്ട് കാറുകളില്‍നിന്നായി എ.കെ.47 തോക്കും ആയുധങ്ങളും പണവും പിടികൂടിയത്.

പോലീസിന് ഉത്തരേന്ത്യയില്‍നിന്ന് ലോറികളിലും മറ്റ് വാഹനങ്ങളിലുമെത്തി കവര്‍ച്ച നടത്തി മടങ്ങുന്ന സംഘമാണിതെന്ന സംശയമാണ് ഉള്ളത്. ദേശീയപാതയിലും സംസ്ഥാന അതിര്‍ത്തിയിലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button