Uncategorized

കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍

സത്‌ന: മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്മസ് ആഘോഷ സംഘത്തിനുനേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ വികാസ് ശുക്ല എന്ന പതിനെട്ടുകാരനാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സത്‌ന സെന്റ് എഫ്രേം സെമിനാരിയില്‍നിന്നു ഗ്രാമത്തില്‍ ക്രിസ്മസ് പരിപാടി അവതരിപ്പിക്കാന്‍ പോയ സംഘത്തെ നിര്‍ബന്ധിത മതപരിവര്‍ത്തകരെന്ന് ആരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച ശേഷം ആക്രമിച്ചത്.

തുടര്‍ന്നു പോലീസിനെ വിളിച്ചുവരുത്തി വൈദികരും വൈദിക വിദ്യാര്‍ഥികളും അടങ്ങിയ സംഘത്തെ പോലീസിനു കൈമാറുകയും ചെയ്തിരുന്നു. പിന്നീട് വിവരമറിഞ്ഞ് കസ്റ്റഡിയിലായ വൈദികരെ സന്ദര്‍ശിക്കാനെത്തിയവരുടെ കാര്‍ അക്രമികള്‍ കത്തിക്കുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button