ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലേക്ക്. ഓഖി ദുരന്തബാധിതരെ സന്ദർശിക്കുന്നതിനാണ് അദ്ദേഹം എത്തുന്നത്. ദുരന്തം സംഭവിച്ച് 20 ദിവസം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ദുരന്തമുഖത്ത് പ്രധാനമന്ത്രിയുടെ സാന്നിധ്യമാവശ്യപ്പെട്ട് വിവിധതലങ്ങളില്‍ ആവശ്യമുയര്‍ന്നിരുന്നു.
19 നു പുലര്‍ച്ചെ 12.15-നു പ്രധാനമന്ത്രി നെടുമ്പശേരി വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് രാവിലെ 7.30-നു ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പുറപ്പെടും. പ്രധാനമന്ത്രിയുടെ പരിപാടി രാവിലെ 10-നു കവരത്തിയിലാണ്. ലക്ഷദ്വീപില്‍നിന്ന് ഉച്ചകഴിഞ്ഞ് 1.50-നു അദ്ദേഹം തിരുവനന്തപുരത്തെത്തും. തുടര്‍ന്നു മോദി കന്യാകുമാരിയിലേക്കു പോകും. അവിടെ ദുരിതബാധിതരെ സന്ദര്‍ശിച്ചശേഷം വൈകിട്ട് അഞ്ചോടെ തിരുവനന്തപുരത്തു മടങ്ങിയെത്തും. അതിനു ശേഷം രണ്ടു തീരഗ്രാമങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട് ആറിനു തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിക്കു മടങ്ങും.
പ്രധാനമന്ത്രിയുടെ പ്രതിനിധിയായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്തും കന്യാകുമാരിയിലും ദുരിതബാധിതരെ സന്ദര്‍ശിച്ചിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിലായിരുന്ന അദ്ദേഹം.
Post Your Comments