Latest NewsNewsTechnology

എയര്‍ടെല്ലിനും പേയ് മെന്‍റ് ബാങ്കിനും കിട്ടിയത് കിടിലന്‍ പണി

എയര്‍ടെല്ലിനും പേയ് മെന്‍റ് ബാങ്കിനും കിട്ടിയത് കിടിലന്‍ പണി. എയര്‍ടെല്ലിന്‍റെയും എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കിന്‍റെയും കെവൈസി ലൈസന്‍സ് റദ്ദാക്കി. യുഐ‍ഡിഎഐയുടെ ഈ നീക്കം ആധാര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്. എയര്‍ടെല്ലിന്‍റെ സിം കാര്‍ഡ് വേരിഫിക്കേഷനും പേയ്മെന്‍റ് ബാങ്ക് ഉപയോക്താക്കളുടെ ഇ- കെവൈസി വേരിഫിക്കേഷനും ഇതോടെ താല്‍ക്കാലികമായി തടസ്സപ്പെട്ടിട്ടുണ്ട്.

എയര്‍ടെല്ലിന്‍റെയും എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കിന്‍റെയും കെവൈസി ലൈസന്‍സ് യുഐഡിഎഐ പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് റദ്ദാക്കിയിട്ടുള്ളത്. യുഐഡിഎഐ ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുഐഡിഎഐ എല്‍പിജി സബ്സിഡി ലഭിക്കുന്നതിനായി പേയ്മെന്‍റ് ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നുവെന്ന എയര്‍ടെല്ലിനെതിരെയുള്ള ആരോപണത്തോട് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആധാറും മൊബൈലും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള എയര്‍ടെല്ലിന്‍രെ ഇലക്‌ട്രോണിക് വേരിഫിക്കേഷന്‍ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ലൈസന്‍സ് റദ്ദാക്കിയതോടെ ഇടക്കാലത്തേയ്ക്ക് തടസ്സപ്പെടും. തടസ്സപ്പെടുന്നത് കെവൈസി വിവരങ്ങള്‍ ഉപയോഗിച്ച്‌ എളുപ്പത്തില്‍ ഇലക്‌ട്രോണിക് വേരിഫിക്കേഷന്‍ നടത്തുന്നതിനുള്ള നടപടികളാണ്. ഈ കാലയളവില്‍ എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കാനും കഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button