Latest NewsNewsIndia

കടലിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ കാണാതായവരെ കണ്ടെത്താൻ കടലിൽ തിരച്ചിൽ വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശദമായ പദ്ധതി രൂപീകരിക്കാൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെ ചുമതലപ്പെടുത്തിയെന്നും മറീൻ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ കടൽ അരിച്ചുപെറുക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. മൽസ്യത്തൊഴിലാളികളുമായും ബോട്ടുടമകളുമായും നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മൽസ്യബന്ധന ബോട്ടുടമകളുടെ സഹായവും തേടിയിട്ടുണ്ട്. ഇരുന്നുറോളം ബോട്ടുകൾ വിട്ടുനൽകണമെന്നാണ് ആവശ്യം. മുനമ്പം മുതൽ ഗോവ വരെയുള്ള ഭാഗങ്ങളിലേക്കാണു തിരച്ചിൽ വ്യാപിക്കുന്നത്. അതേസമയം ഓഖി ചുഴലിക്കാറ്റു മൂലമുണ്ടായ ദുരന്തവ്യാപ്തി പ്രധാനമന്ത്രിയെ ധരിപ്പിക്കാൻ സർക്കാർ ശ്രമം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button