KeralaLatest News

കോടികണക്കിന് രൂപയുടെ മയക്കു മരുന്ന് വിദേശിയുടെ വയറ്റിൽ നിന്നും കണ്ടെത്തി

നെടുമ്പാശ്ശേരി; കോടികണക്കിന് രൂപയുടെ മയക്കു മരുന്ന് വിദേശിയുടെ വയറ്റിൽ നിന്നും കണ്ടെത്തി. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കു രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന്‍ വ്യാഴാഴ്ച രാവിലെ എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി സാവോപോളോയിൽ നിന്നെത്തിയ വെനസ്വേല സ്വദേശി ഹാർലി ഗബ്രിയേൽ കാസ്ട്രോ കരീനോ ആണു വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്.

ബാഗേജ് പരിശോധനയിലും ലഹരിമരുന്നു കൈവശമുള്ളതായി സ്ഥിരീകരിക്കാനായില്ലെങ്കിലും ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ ഇയാൾ ലഹരി മരുന്ന്‍ വിഴുങ്ങിയതായി സമ്മതിച്ചു.

തുടര്‍ന്ന്‍ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു മരുന്നും പഴങ്ങളും നൽകി ഒന്നര ദിവസത്തെ കാത്തിരിപ്പിനൊടുവിൽ  പ്രത്യേക ക്ലോസറ്റ് ക്രമീകരിച്ച് രാജ്യാന്തര വിപണിയിൽ അഞ്ചു കോടി രൂപ വിലവരുന്ന 101 കൊക്കെയ്ന്‍ കാപ്സ്യൂളുകളാണ് ഇയാളുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത്.

ദഹിച്ചു പോവാതിരിക്കാൻ പ്രത്യേക കോട്ടിങ് ഉള്ള കാപ്സ്യൂളുകൾക്കുള്ളിലാണു ഒരു കിലോഗ്രാം വരുന്ന കൊക്കെയ്നുകള്‍ സൂക്ഷിച്ചിരുന്നത്. ഇയാളെ സ്കാൻ ചെയ്തു കൂടുതൽ ലഹരി മരുന്ന് ഇല്ലെന്നുറപ്പാക്കിയെന്നും ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്യാനാണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button